X

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് അന്ത്യാഭിവാദ്യവുമായി ബിനോയ് വിശ്വം

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനത്തില്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് ആദരം അര്‍പ്പിക്കാന്‍ സിപിഐ നേതവ് ബിനോയ് വിശ്വം എത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദേവരാജിന്റെ മൃതദേഹത്തിലാണ് ബിനോയ് വിശ്വം ആദരം അര്‍പ്പിച്ചത്.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. എന്നാല്‍ കമ്യൂണിസറ്റ് സഖാക്കളെ വെടിവച്ചു വീഴ്ത്തരുതെന്നു ബിനോയ് വിശ്വം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. 

അതേസമയം കുപ്പു ദേവരാജിന്റെ മൃതദേഹം മുതലക്കുളത്ത് പൊതുദര്‍ശനത്തിന് വയ്ക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ചതിനെ തുടര്‍ന്നു മൃതദേഹം കോഴിക്കോട് വര്‍ഗീസ് സ്മാരക ബുക്ക് സ്റ്റാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന നിലപാടിലാണു മനുഷ്യാവകാശ പ്രവര്‍ത്തകര്‍.പൊതുദര്‍ശനത്തിന് വയ്ക്കാതെ മൃതദേഹം നേരിട്ട് സംസ്‌കരിക്കണമെന്ന് പൊലീസും നിര്‍ദേശിച്ചിരിക്കുന്നത്. പൊതുദര്‍ശനത്തിന് വയ്ക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുകൊടുക്കൂ എന്നും പൊലീസിന്റെ നിലപാട് എടുത്തിട്ടുണ്ട്. പൊതുദര്‍ശനം അനുവദിക്കില്ലെന്നറിയിച്ചു യുവമോര്‍ച്ച, ബി.ജെ.പി, ശിവസേന പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

 

This post was last modified on December 27, 2016 2:14 pm

Related Post
Leave a Comment