X

ഹൈക്കോടതി സംഘര്‍ഷം; മാധ്യമങ്ങള്‍ക്ക് അനുകൂലമായി നിലപാടെടുത്ത അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടി

അഴിമുഖം പ്രതിനിധി

മാധ്യമങ്ങളും അഭിഭാഷകരും തമ്മില്‍ രണ്ട് ദിവസമായി തുടരുന്ന പോരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നിലപാടെടുത്തവര്‍ക്കെതിരെ അച്ചടക്ക നടപടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് നടപടി സ്വീകരിക്കുന്നത്. സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, ശിവന്‍ മഠത്തില്‍, എസ് ജയശങ്കര്‍, സിപി ഉദയഭാനു, സിവി നന്ദഗോപാല്‍, എന്നിവര്‍ക്കെതിരെയാണ് അസോസിയേഷന്‍ നടപടിയെടുക്കുക.

കൊച്ചി കോണ്‍വെന്റ് റോഡില്‍ വച്ച് പെണ്‍കുട്ടിയോടു മോശമായി പെരുമാറിയതിന് സര്‍ക്കാര്‍ പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാനെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു എന്നാരോരോപിച്ച് ഹൈക്കോടതിക്ക് മുമ്പിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു.

This post was last modified on December 27, 2016 4:19 pm

Related Post
Leave a Comment