X

കലാഭവന്‍ മണിയുടെ മരണം; നേരറിയാന്‍ സിബിഐ വരും

ഹൈക്കോടതിയാണു സിബിഐയോട് അന്വേഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി. കേസ് അന്വേഷിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്‌. ഈ നിലപാട് തള്ളിയാണു കോടതി ഉത്തരവ്. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണു കോടതി തീരുമാനം പറഞ്ഞിരിക്കുന്നത്.

മണി മരിച്ചത് കരള്‍ രോഗം മൂലമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നു മായിരുന്നു സിബിഐ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ നിലപാട് തള്ളിയാണ് ഒരുമാസത്തിനുള്ളില്‍ അന്വേഷണം ഏറ്റെടുക്കണമെന്നു കോടതി സിബിഐക്കു നിര്‍ദേശം നല്‍കിയത്.

നേരത്തെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ചു വിജ്ഞപനവും പുറത്തിറക്കിയിരുന്നു. പക്ഷേ കേസ് ഏറ്റടുക്കുന്നില്ലെന്ന നിലപാടായിരുന്നു സിബിഐക്ക്. ഈ നിലപാട് അവര്‍ കോടതിയില്‍ അവതരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നു രാമകൃഷ്ണന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ നേരില്‍ കണ്ടു പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു കോടതി ഉത്തരവ് വന്നിരിക്കുന്നത്.

This post was last modified on April 12, 2017 11:36 am