X

കോടതി പിരിയും വരെ ഇവിടെ നില്‍ക്കണം; എംജി വിസിക്കും രജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ശാസന

കോടതിയലക്ഷ്യക്കേസില്‍ വിളിച്ചുവരുത്തിയാണ് നടപടി.

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനും റജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ശാസന. നാലരയ്ക്ക് പിരിയുംവരെ കോടതിയില്‍ത്തന്നെ നില്‍ക്കണമെന്ന്‍ കോടതി നിര്‍ദേശിച്ചു. കോടതിയലക്ഷ്യക്കേസില്‍ വിളിച്ചുവരുത്തിയാണ് നടപടി. കരാര്‍ അധ്യാപകര്‍ക്ക്
ശമ്പളം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. 2010ലെ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫിനാന്‍സ് കണ്‍ട്രോളറെയും കോടതി ശാസിച്ചു.

യുജിസി സ്കെയിലിൽ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് 53 അധ്യാപകരാണ് കോടതിയെ സമീപിച്ചത്.  ഇവർക്ക് അനുകൂലമായ ഹൈക്കോടതി വിധിയെത്തുടർന്ന് സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചു. മുൻകാലാടിസ്ഥാനത്തിൽ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണം എന്നാണ് സുപ്രീംകോടതി വിധി. പിന്നീട് മറ്റ് അധ്യാപകരും ഇവർക്കൊപ്പം കക്ഷി ചേർന്നിരുന്നു.

This post was last modified on August 29, 2017 4:06 pm