X

ഹൃത്രിക്-കങ്കണ പോര്: മൊഴി എടുക്കാന്‍ കങ്കണയെ പൊലീസ് വിളിപ്പിച്ചു

അഴിമുഖം പ്രതിനിധി

വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി ആരാധകരുമായി ആശയവിനിമയം നടത്തിയതിന്‌ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ അജ്ഞാതനായ വ്യക്തിക്ക് എതിരെ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാന്‍ പൊലീസ് ബോളിവുഡ് താരമായ കങ്കണ റണൗത്തിനേയും സഹോദരിയേയും വിളിപ്പിച്ചു. ബാന്ദ്രാ കുര്‍ള കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിലാണ് ഹൃത്വിക് പരാതി നല്‍കിയിരിക്കുന്നത്.

ഹൃത്വികും കങ്കണയും തമ്മിലെ പ്രണയം പൊളിഞ്ഞ ശേഷം ഇരുവരും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തൊടുത്തുവിട്ടിരുന്നു. താന്‍ ഹൃത്വികുമായി ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നുവെന്ന് കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഹൃത്വിക് നിഷേധിക്കുകയും ഇമെയില്‍ ഐഡി താനല്ല ഉണ്ടാക്കിയതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കേസില്‍ മൊഴി നല്‍കാന്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ സെല്‍ കങ്കണയ്ക്കും സഹോദരി രംഗോലിക്കും നോട്ടീസ് അയച്ചുവെന്ന് താരത്തിന്റെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖ്വിയാണ് അറിയിച്ചത്.

സിആര്‍ പിസി 160-ാം വകുപ്പ് പ്രകാരം സാക്ഷിയായ കങ്കണയേയും സഹോദരിയേയും ഒരു പൊലീസ് ഓഫീസര്‍ക്കും സ്റ്റേഷനിലേക്ക് മൊഴി നല്‍കാന്‍ വിളിപ്പിക്കാന്‍ ആകില്ലെന്ന് സിദ്ദിഖ്വി പറഞ്ഞു. നിയമം അനുവദിക്കുന്നതു പോലെ അന്വേഷണവുമായി കങ്കണ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:59 pm

Related Post
Leave a Comment