ഹൃദയം കൊണ്ട് താനൊരു പാകിസ്താന്‍കാരനാണെന്നു വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ മര്‍ലോണ്‍ സാമുവല്‍. പാകിസ്താനി സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയുടെ കളിക്കാരനായ സാമുവല്‍ വിദേശ കളിക്കാര്‍ക്ക് പാകിസ്താന്‍ സൈന്യം ഒരുക്കിയ സുരക്ഷയെ പ്രകീര്‍ത്തിച്ചുകൊണ്ട് പുറത്തുവിട്ട ട്വിറ്റര്‍ വീഡിയോയിലാണ് സാമുവല്‍ തന്റെ പാകിസ്താന്‍ പ്രേമം തുറന്നു പറഞ്ഞത്.
പെഷവാര്‍ സാല്‍മി ടീമിന്റെ ഉടമയായ ജാവേദ് അഫ്രീദിയാണു സാമുവല്‍സിന്റെ ട്വിറ്റര്‍ വീഡിയോ ഷെയര്‍ ചെയ്തത്. പാകിസ്താന്‍ സൈന്യത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും സാമുവല്‍സ് പറയുന്നുണ്ട്. പാകിസ്താന്‍ സൈന്യത്തിന്റെ ചിഹ്നം എന്റെ തോളില്‍ തൂക്കാന്‍ പറ്റുമെങ്കില്‍ ഏതുസമയത്തും ഞാന്‍ ഇങ്ങോട്ട് വരാന്‍ തയ്യാറാണെന്നാണു സാമുവല്‍സ് പറയുന്നത്. പാകിസ്താനില്‍ ഉണ്ടായിരുന്ന സമയം താന്‍ വളരെ ആസ്വദിച്ചെന്നും പാകിസ്താന്‍ സുരക്ഷ സംവിധാനം പ്രശംസനിയമായ രീതിയിലാണു പ്രവര്‍ത്തിച്ചതെന്നും സാമുവല്‍സ് പറഞ്ഞു. പാക് ആര്‍മി തലവന്‍ ജനറല്‍ ഖ്വമര്‍ ജാവേദ് ബജ് വയെ തന്റെ നന്ദി അറിയിക്കുന്നുമുണ്ട് മര്‍ലോന്‍ സാമുവല്‍സ്.
This post was last modified on March 13, 2017 9:44 pm
Leave a Comment