X

കോപ്പിയടിച്ചു; തൃശൂര്‍ ഐജി പിടിയില്‍

അഴിമുഖം പ്രതിനിധി

എംജി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ച തൃശൂര്‍ റേഞ്ച് ഐജി ടി ജെ ജോസിനെ ഇന്‍വിജിലേറ്റര്‍ പിടികൂടി പരീക്ഷാ ഹാളില്‍ നിന്നും പുറത്താക്കി. കളമശേരിയിലെ സെന്റ് പോള്‍സ് കോളെജിലായിരുന്നു സംഭവം. പരീക്ഷ എഴുതുന്ന ആള്‍ ഐജി ആണെന്ന് അറിയാതെ ആയിരുന്നു ഇന്‍വിജിലേറ്റര്‍ അറിഞ്ഞിരുന്നില്ല. ഗൈഡില്‍ നിന്നും കീറിയ ഭാഗങ്ങളും തുണ്ട് കടലാസുകളുമാണ് ഐജിയുടെ പക്കല്‍ നിന്നും പിടികൂടിയത്.

സംഭവം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കോളെജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍ തന്നെ കോപ്പിയടിക്ക് പിടികൂടിയിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഐജി പ്രതികരിച്ചു.

This post was last modified on December 27, 2016 2:57 pm

Related Post
Leave a Comment