X

മുത്തൂറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

അഴിമുഖം പ്രതിനിധി

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. മുത്തൂറ്റിന്റെ ധനകാര്യസ്ഥാപനങ്ങളുടെ ബ്രാഞ്ചുകളിലാണ് റെയ്ഡ് നടത്തുന്നത്. കണക്കില്‍പെടാത്ത സ്വത്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടോ എന്ന പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായുള്ള മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ഒരേ സമയം റെയ്ഡ് നടക്കുകയാണ്.

കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ,കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ധനകാര്യസ്ഥാപനങ്ങള്‍ മൂത്തിന്റെ ഉടമസ്ഥതയിലുണ്ട്. റെയ്ഡ് പുരോഗമിക്കുകയാണ്.

This post was last modified on December 27, 2016 4:31 pm

Related Post
Leave a Comment