X

സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സാം പിത്രോദ നടത്തിയത് തെറ്റായ പരാമർശം; മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും മാപ്പ് പറഞ്ഞിരുന്നു: രാഹുൽ ഗാന്ധി

പിത്രോദയുടെ പ്രസ്താവനയ്ക്ക് കോൺഗ്രസ്സ് നേതാക്കളിൽ നിന്നും തന്നെ കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

1984ലേത് തികച്ചും അനാവശ്യമായ ദുരന്തമായിരുന്നെന്നും അതുണ്ടാക്കിയത് വലിയ വേദനകളാണെന്നും കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കലാപത്തെക്കുറിച്ച് ‘നടന്നത് നടന്നു’ എന്ന് ലാഘവത്തോടെ പ്രസ്താവന നടത്തിയ സാം പിത്രോദ മാപ്പ് പറയണമെന്നാണ് താൻ കരുതുന്നതെന്നും രാഹുൽ കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കലാപം സംഭവിച്ചതിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും, തന്റെ അമ്മയായ സോണിയ ഗാന്ധിയും മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 84ലെ ദുരന്തത്തിന് കാരണമായവർക്ക് ശിക്ഷ ലഭിക്കേണ്ടത്. ഒരു കാരണവശാലും നടക്കരുതായിരുന്ന ഒന്നാണ് ആ കലാപമെന്നും അദ്ദേഹം വ്യക്തമാക്കി.

പിത്രോദ പറഞ്ഞത് പൂർണമായും തെറ്റാണെന്നും താനിത് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുമെന്നും രാഹുൽ‌ ഗാന്ധി പറഞ്ഞു. ‘അദ്ദേഹം തന്റെ പ്രസ്താവനയിൽ മാപ്പ് ചോദിക്കണം’ -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പിത്രോദയുടെ പ്രസ്താവനയ്ക്ക് കോൺഗ്രസ്സ് നേതാക്കളിൽ നിന്നും തന്നെ കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി പിത്രോദയുടെ പ്രസ്താവനയെ ‘ഞെട്ടലുണ്ടാക്കുന്നത്’ എന്നാണ് വിശേഷിപ്പിച്ചത്.

“തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്?”

രാജീവ് ഗാന്ധി, നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുടെ ചെയ്തികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയമാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പിത്രോദയുടെ പ്രസ്താവനയെ ഏറ്റുപിടിച്ചിട്ടുണ്ട്. ദീർഘകാലം രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ്സിന്റെ മനോനിലയാണ് പിത്രോദയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഡൽഹി തെരഞ്ഞെടുപ്പിലേക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് മോദി സിഖ് വിരുദ്ധ കലാപത്തെ കൂട്ടു പിടിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലടക്കം രാജ്യത്തെ 59 ലോക്‌സഭ സീറ്റുകളിലേയ്ക്ക് ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. ഹരിയാനയിലെ 10 സീറ്റുകളില്‍ 12ന് വോട്ടെടുപ്പ് നടക്കും. മേയ് 19ന്റെ അവസാന ഘട്ടത്തില്‍ പഞ്ചാബിലെ 13 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡിഗഡും പോളിംഗ് ബൂത്തിലെത്തും. രാജ്യത്തെ ഏറ്റവും വലിയ സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം വോട്ടെടുപ്പ് ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. അപ്പോളാണ് ബിജെപി വച്ച കെണിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന ഉപദേഷ്ടാക്കളിലൊരാളായ സാം പിത്രോദ വീണിരിക്കുന്നത്.

‘മോദിക്ക് ഗോധ്ര കലാപത്തിൽ പങ്കുണ്ടെന്ന് പറഞ്ഞാലോ?’

സിഖ് കലാപത്തെക്കുറിച്ചുള്ള പിത്രോദയുടെ പ്രസ്താവന കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന് മറുമരുന്നുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തി. സിഖ് കലാപം രാജീവ് ഗാന്ധിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടത്തുന്ന മോദിക്ക് ഗോധ്ര കലാപത്തിൽ പങ്കുണ്ടെന്ന് ആരെങ്കിലും പറഞ്ഞാലോ എന്ന് അദ്ദേഹം ചോദിച്ചു. സിഖ് കലാപത്തിൽ ചില നേതാക്കൾ ഉൾപെട്ടിട്ടുണ്ടെന്നാണ് ആരോപണം. അവർ ശിക്ഷിക്കപ്പെടണം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് കലാപത്തിൽ ഉൾപ്പെട്ട് എഫ്ഐആറിൽ പരാമർശിക്കപ്പെട്ട ബിജെപി, ആർഎസ്എസ് നേതാക്കളുടെ പേരുകൾ ഓർക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

This post was last modified on May 11, 2019 11:22 am