X

ബംഗാളില്‍ സംഘര്‍ഷം: രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു; അമിത് ഷാ ഇടപെടണമെന്ന് മുകുള്‍ റോയ്

തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അങ്ങാടിയിലൊരിടത്ത് ബുത്ത് യോഗം നടത്തുകയായിരുന്നു.

പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും രണ്ട് ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്.

കഴിഞ്ഞദിവസം വൈകീട്ട് ഏഴുമണിയോടെയാണ് സന്ദേശ്ഖാലി മേഖലയിലെ നയ്ജാതില്‍ സംഘര്‍ഷമുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് വിജയിച്ച മണ്ഡലമായ ബാഷിരാത്തില്‍ പെടുന്ന സ്ഥലമാണിത്. സംഘര്‍ഷം നടന്ന പഞ്ചായത്തില്‍ പക്ഷെ ബിജെപി 144 വോട്ടിന്റെ ലീഡ് നേടിയിരുന്നു.

26കാരനായ തൃണമൂല്‍ പ്രവര്‍ത്തകന്‍ ഖയാം മൊല്ല സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് മരിച്ചത്. പ്രദീപ് മൊണ്ടാല്‍, സുകാന്ത മൊണ്ടാല്‍ എന്നീ ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തപന്‍ മൊണ്ടാല്‍ എന്ന ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. അഞ്ചുപേരെ കാണാനില്ലെന്നും പരാതിയുണ്ട്.

പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അങ്ങാടിയിലൊരിടത്ത് ബുത്ത് യോഗം നടത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിപ്പിച്ചതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുന്‍ തൃണമൂല്‍ നേതാവും ഇപ്പോള്‍ ബിജെപിയിലേക്ക് കൂറുമാറിയയാളുമായ മുകുള്‍ റോയ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ബിജെപി ഘടകത്തില്‍ നിന്നും അമിത് ഷാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് വന്‍ മുന്നേറ്റമാണ് നടത്തിയത്.

This post was last modified on June 9, 2019 7:59 am