ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രം ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ 50 റാലികളില്‍ പ്രധാനമന്ത്രി പ്രസംഗിക്കും എന്നാണ് ദ ഹിന്ദു പറയുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണ റാലികള്‍ക്ക് പുറമെയാണിത്. ജൂണ്‍ 19ന് ഉത്തര്‍പ്രദേശിലെ മാഗറില്‍ നിന്ന് മോദി ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിത് ഷായും രാജ്‌നാഥ് സിംഗും നിതിന്‍ ഗഡ്കരിയും അമ്പതോളം റാലികളില്‍ പ്രസംഗിക്കും. ബിജെപിയുടെ നേരത്തെയുള്ള ഈ പ്രചാരണം 2018 ഡിസംബറില്‍ തന്നെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നവരുണ്ട്.
ഈ മാസം പഞ്ചാബിലെ മുക്ത്‌സാറിലും പശ്ചിമബംഗാളിലെ ജംഗല്‍ മഹലിലും യുപിയിലെ ഷാജഹാന്‍ പൂരിലും മോദിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കും. കര്‍ണാടകയിലെ ചിക്കോഡിയും ഹാവേരിയിലും മോദിയുടെ പരിപാടികളുണ്ട്. മിക്ക റാലികളും രണ്ടോ മൂന്നോ ലോക്‌സഭ മണ്ഡലങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതുമായിരിക്കും. ഒഡീഷയിലും പരിപാടികളുണ്ട്. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കള്‍ എത്തുന്ന വലിയ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരാക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇതിനിടെ ഉയരുന്ന മറ്റൊരു ചോദ്യം ഒഡീഷയിലെ പുരിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കാന്‍ പ്രധാനമന്ത്രി മോദി ഉദ്ദേശിക്കുന്നുണ്ടോ എന്നതാണ്. ഇത് സംബന്ധിച്ച അഭ്യൂഹം ശക്തമായിട്ടുണ്ട്. ഒഡീഷയില്‍ മോദി മത്സരിച്ച് നവീന്‍ പട്‌നായികിന്റെ കോട്ട തകര്‍ക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട് എന്ന് കരുതുന്നവരുണ്ട്. എന്തായാലും മോദി തന്നെയാണ് ബിജെപിയുടെ താരപ്രചാരകന്‍. പരമാവധി സ്ഥലത്ത് മോദി തന്നെ നേരിട്ടെത്തും.
Leave a Comment