X

8 മാസം പ്രായമുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്ത് കൊന്നു

ഇത്തരം സംഭവങ്ങളിൽ സമൂഹം സ്വയംവിചിന്തനം നടത്തണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കുറ്റവാളിയെ പിടികൂടിയിട്ടുണ്ടെന്നും എത്രയും വേഗം അയാൾക്കുള്ള ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ചൗഹാൻ വ്യക്തമാക്കി.

NEW DELHI, INDIA - OCTOBER 24: MEGA Lok Adalat inaugurated by Justice Altamas Kabir, executive chairman of the National Legal Services Authority ( 2 L ), and Delhi High Court Chief Justice Dipak Misra, (L ) the Lok Adalat hold sittings in the premises of the Delhi High Court, giving an additional option to the litigants looking forward to ending their legal woes on October 24, 2010 in New Delhi, India. (Photo by Arvind Yadav/Hindustan Times)

മാതാപിതാക്കൾക്കൊപ്പം തെരുവോരത്ത് കിടന്നുറങ്ങുകയായിരുന്ന എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്നു. ഇൻഡോറിലാണ് സംഭവം.

കൊലയാളി കുഞ്ഞിനെ തോളിലെടുത്ത് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച അതിരാവിലൊണ് സംഭവം. ഒരു കെട്ടിടത്തിന്റെ താഴെയുള്ള ഒഴിഞ്ഞ സ്ഥലത്തു വെച്ചാണ് കൃത്യം നടന്നത്. രാവിലെ കട തുറക്കാനെത്തിയ ആളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

ബലൂൺ വിൽപ്പനക്കാരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. രാജവാഡ ഫോർട്ടിനടുത്തുള്ള തെരുവിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടു പോയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് നേരത്തെ അറിയാമെന്ന് പൊലീസ് പറഞ്ഞു. നവീൻ ഗോഡ്കെ (21) എന്നാണ് പിടിക്കപ്പെട്ടയാളുടെ പേര്.

സംഭവസ്ഥലത്തു നിന്ന് കുഞ്ഞിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ പൊലീസ് പിടച്ചെടുത്തു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവുണ്ടായിരുന്നു. ഇയാൾ കൃത്യനിർവ്വഹണത്തിനു ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞിരിക്കാമെന്ന് പൊലീസ് പറഞ്ഞു.

ഇത്തരം സംഭവങ്ങളിൽ സമൂഹം സ്വയംവിചിന്തനം നടത്തണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കുറ്റവാളിയെ പിടികൂടിയിട്ടുണ്ടെന്നും എത്രയും വേഗം അയാൾക്കുള്ള ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ചൗഹാൻ വ്യക്തമാക്കി.

ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ക്ഷേത്രത്തിൽ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചതിനു പിന്നാലെയാണ് ഈ ബാലപീഡന വാർത്ത പുറത്തു വരുന്നത്. കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നല്‍കാനുള്ള നിയമനിർമാണത്തിന് കേന്ദ്രസർക്കാർ തയ്യാറെടുക്കുുന്നുണ്ട്.

Related Post
Leave a Comment