X

ആധാർ അപ്ഡേറ്റ് ഹിസ്റ്ററി ഇനി ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാം

ആധാറിനായി ആദ്യം രജിസ്റ്റർ ചെയ്ത സന്ദർഭം മുതലുള്ള എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കപ്പെടും.

ആധാർ അപ്ഡേറ്റ് ഹിസ്റ്ററി ഇനിമുതൽ യുഐഡിഎഐ-യുടെ വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യാനാകും. ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് UIDAI തന്നെയാണ് വെളിപ്പെടുത്തിയത്. വിവിധ സേവനങ്ങൾക്ക് ആധാർ അപ്ഡേറ്റ് ഹിസ്റ്ററി ആവശ്യപ്പെടാറുണ്ട് അധികാരികൾ. ഇത് ലഭിക്കാൻ നേരത്തെ കുറച്ച് പ്രയാസപ്പെടേണ്ടതുണ്ടായിരുന്നു.

വിലാസം, ജനനത്തീയതി തുടങ്ങിയവയിൽ വരുത്തിയ മാറ്റങ്ങൾ മാറ്റം വന്ന തിയ്യതിയടക്കം ലഭിക്കും. നിലവിൽ ഇതിന്റെ ബീറ്റ പതിപ്പ് UIDAI വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്സൈറ്റിൽ Aadhaar update history എന്നൊരു പുതിയ ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ വരുന്ന പേജിലെ കോളങ്ങൾ പൂരിപ്പിക്കുകയേ വേണ്ടൂ. എല്ലാം കൃത്യമായി പൂരിപ്പിച്ചാൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിലേക്ക് ഒരു വൺ ടൈം പാസ്സ്‌വേഡ് വരും. ഇതുകൂടി പൂരിപ്പിക്കുക.

ആധാറിനായി ആദ്യം രജിസ്റ്റർ ചെയ്ത സന്ദർഭം മുതലുള്ള എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കപ്പെടും. ഇത് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവുമുണ്ട്.

This post was last modified on June 9, 2018 1:50 pm