X

ശബരിമലയിലെ സ്ഥിതിഗതികൾ പഠിക്കാൻ അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ചു

ശബരിമലയിൽ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഇപ്പോഴത്തെ സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ ബിജെപി ദേശീയ അധ്യക്ഷൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നാല് അംഗങ്ങൾ
1. സരോജ് പാണ്ഡെ – ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്റംഗവും
2. പ്രഹ്ലാദ് ജോഷി – പാർലമെന്റംഗം
3. വിനോദ് സർക്കാർ – പട്ടികജാതി മോർച്ച ദേശീയ പ്രസിഡണ്ടും പാർലമെന്റംഗവും
4. നളിൻ കുമാര്‍ കടീൽ – പാർലമെന്റംഗം

ശബരിമലയിൽ ‘സത്യാഗ്രഹം’ നടത്തിവന്ന ആളുകളോട് സർക്കാർ നടത്തിയ അതിക്രമങ്ങൾ ഇവരുടെ പഠനവിഷയങ്ങളിലൊന്നാണ്. പ്രക്ഷോഭം നടത്തിയവരെ ‘വിവേചനരഹിതമായി’ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയും പഠിക്കും. ഇതിനു ശേഷം പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും സംഘം കാണും.

വിഷയം പഠിച്ചതിനു ശേഷം പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

This post was last modified on November 28, 2018 7:45 am