X

പ്രസവത്തിനിടെ നഴ്സ് വലിച്ചു; കുട്ടി രണ്ടായി മുറിഞ്ഞു; ഒരു ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി

പ്രസവം നടന്നെന്നും മറുപിള്ള ഗർഭപാത്രത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് പ്രസവമെടുത്ത ആശുപത്രിക്കാർ ബന്ധുക്കളെ അറിയിച്ചത്.

പ്രസവത്തിനിടെ നഴ്സ് ശക്തിയായി പുറത്തേക്ക് വലിച്ചതിനെ തുടർന്ന് കുട്ടി രണ്ടായി മുറിഞ്ഞു. രാജസ്ഥാനിലെ രാംഗഢിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. പുരുഷ നഴ്സിന്റെ ശക്തിയായ വലിയിൽ കുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി. മറുഭാഗം കൂടെ പോന്നു. ആശുപത്രി അധികൃതർ സംഭവം മൂടി വെക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്.

ഗർഭപാത്രത്തിൽ കുടുങ്ങിയ കുട്ടിയുടെ മറ്റേ പകുതി പുറത്തെത്തിക്കാൻ കഴിയാതെ ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പ്രസവം നടന്നെന്നും മറുപിള്ള ഗർഭപാത്രത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് പ്രസവമെടുത്ത ആശുപത്രിക്കാർ ബന്ധുക്കളെ അറിയിച്ചത്.

റഫർ ചെയ്തതു പ്രകാരം ഉമൈദ് ആശുപത്രിയിലെത്തിയപ്പോഴാണ് നിജസ്ഥിതി അറിയുന്നത്. സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ആശുപത്രിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരഭാഗം കണ്ടെടുത്തു.

Related Post
Leave a Comment