X

വയനാട് നിന്ന് ജയിച്ചതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ തല തിരിഞ്ഞുപോയി – വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

ഇന്നലെ വയനാട് മണ്ഡലത്തിലെ പ്രകൃതിദുരന്ത ബാധിതരെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വയനാട് നിന്ന് ജയിച്ചതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ മനോനില മാറിയെന്ന് എന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. അതേസമയം രാജ്യത്തെ ഒരു ലോക്‌സഭ മണ്ഡലത്തെക്കുറിച്ച് എന്തുകൊണ്ട് ഇത്തരത്തില്‍ പറഞ്ഞു എന്ന് വിശദീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.

ഇന്നലെ വയനാട് മണ്ഡലത്തിലെ പ്രകൃതിദുരന്ത ബാധിതരെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ക്ക് അധികാരമില്ലാത്ത സ്ഥലങ്ങളിലെ ദുരിതബാധിതരോട് വിവേചനപരമായ സമീപനമാണ് ബിജെപി സര്‍ക്കാരിനുള്ളത് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഹുലിന്റെ വയനാട് മത്സരവുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. മുസ്ലീം ലീഗിന്റെ കൊടി പാകിസ്താന്റെ കൊടിയെന്ന് പറഞ്ഞ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രചാരണം നടത്തി.

This post was last modified on August 28, 2019 6:10 pm