X

തൃണമൂൽ ബന്ധം വേണ്ട; സിപിഎമ്മിനൊപ്പം ചേർന്ന് സർക്കാരുണ്ടാക്കണമെന്ന് ബംഗാൾ കോൺഗ്രസ്സ്

ഇടത് പാർട്ടുകളുമായി ചേർന്ന് സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പ് ഓഫീസുകൾ തുറക്കാനുള്ള പരിപാടിയുമുണ്ട്.

പശ്ചിമബംഗാളിലെ തൃണമൂൽ-ബിജെപി സഖ്യത്തെ നേരിടാൻ സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം ഒരു ഇരുപത്തൊന്നിന സമീപനം എഐസിസിക്ക് അയച്ചു. ഇടതു പാർട്ടികളുമായുള്ള സഖ്യം ശക്തിപ്പെടുത്താനാണ് സംസ്ഥാന കോൺഗ്രസ്സ് ആഗ്രഹിക്കുന്നത്. ത‍ൃണമൂൽ കോൺഗ്രസ്സുമായി ധാരണ വേണ്ടെന്നും കേന്ദ്രനേതൃത്വത്തോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ഇടത് പാർട്ടുകളുമായി ചേർന്ന് സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പ് ഓഫീസുകൾ തുറക്കാനുള്ള പരിപാടിയും എഐസിസിക്കയച്ച കത്തിൽ സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം വിശദീകരിക്കുന്നുണ്ട്.

ജൂൺ 13നു തന്നെ ഈ റിപ്പോർട്ട് തങ്ങൾ എഐസിസിക്ക് അയച്ചിരുന്നതായി പശ്ചിമബംഗാൾ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഒപി മിശ്ര പറഞ്ഞു. ഇതിന്മേലുള്ള മറുപടി കാക്കുകയാണിപ്പോൾ.

2019ലെ പൊതുതെരഞ്ഞെടുപ്പ് മാത്രമല്ല ലക്ഷ്യമെന്ന് മിശ്ര പറയുന്നു. 2021ൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പു കൂടി മുന്നിൽക്കണ്ടാണ് സംസ്ഥാനത്തെ കോൺഗ്രസ്സ് ഈ നീക്കം നടത്തുന്നത്. സിപിഎമ്മുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനും തങ്ങളെതിരല്ലെന്ന് മിശ്ര പറഞ്ഞു.

തൃണമൂൽ-ബിജെപിയിതര കക്ഷികളുമായി ചേർന്ന് വലിയൊരു മുന്നേറ്റം നടത്താനുള്ള പദ്ധതികളാണ് ഇരുപത്തൊന്നിന സമീപനത്തിലുള്ളത്. 50,000 പേരടങ്ങുന്ന ഒരു സന്നദ്ധപ്രവർത്തക സംഘത്തെ രൂപപ്പെടുത്തിയെടുക്കാനും ഇതിൽ നിർദ്ദേശമുണ്ട്. ഈ സംഘത്തിൽ തൃണമൂൽ-ബിജെപിയിതര കക്ഷികളിൽ നിന്നുള്ളവർ ഭാഗഭാക്കാകും. 2018 ഒക്ടോബർ മാസമാകുമ്പോഴേക്ക് ഈ സംഗം രൂപപ്പെടണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സഖ്യത്തിന്റെ പ്രവർത്തനത്തിനായി പ്രത്യേക വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ്, ട്വിറ്റർ ഹാൻഡിൽ തുടങ്ങിയവ സ്ഥാപിക്കും.

സിപിഎം കോണ്‍ഗ്രസ്സുമായി കൂടില്ല എന്ന ‘മഹാപരാധ’വും എകെ ആന്റണിയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും

ബംഗാള്‍: മാറ്റങ്ങളിലേക്ക് നയിച്ച സംഭവങ്ങളുടെ ഓര്‍മ്മകള്‍

ബംഗാളില്‍ കാര്യങ്ങള്‍ കൈവിടുന്നു; മമതയും ബിജെപിയും നേര്‍ക്കുനേര്‍

ഇന്നത്തെ ബംഗാള്‍, നാളത്തെ ഇന്ത്യ

 

This post was last modified on June 23, 2018 10:28 am