കേരളത്തില്‍ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു ഡല്‍ഹിയിലെ വാര്‍ത്തസമ്മേളനത്തിനത്തില്‍ പ്രതികരിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരള സര്‍ക്കാര്‍ എന്ത് പ്രത്യാഘാതമാണ് നേരിടേണ്ടി വരുകയെന്ന ചോദ്യത്തിന് നരസിംഹറാവു പ്രതികരിച്ചത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമെന്നാണ്. ഓര്‍ഡിനന്‍സ് കൊണ്ട് വരുമോയെന്ന ചോദ്യത്തിന് ബിജെപി വക്താവ് പ്രതികരിച്ചില്ല. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പ്രതികരിക്കാനാവില്ല എന്നായിരുന്നു മറുപടി.
ശബരിമല പ്രശ്‌നം വിശ്വാസത്തിന്റേതും ആചാരത്തിന്റേതും കൂടിയാണ്. മുത്തലാഖ് ജെന്‍ഡര്‍ വിഷയവും ശബരിമല വിശ്വസ വിഷയവുമാണ്. ലിംഗപരമായ തുല്യ നീതിക്കായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാട് കാപട്യമാണ്. ദേശിയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസിന് രണ്ടു നിലപാടാണ്. ഇത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും നരസിംഹറാവു കൂട്ടിച്ചേര്‍ത്തു.
This post was last modified on January 6, 2019 9:51 am
Leave a Comment