കോണ്‍ഗ്രസിന്റെ മിനിമം വരുമാനം സംബന്ധിച്ച വാഗ്ദാനം നുണയാണ് എന്ന് ബിജെപി പറയുന്നത് ശരിയാണ് എന്ന് ബി എസ് പി അധ്യക്ഷ മായാവതി. പാവങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ്. കര്‍ഷകരേയും തൊഴിലാളികളേയും വഞ്ചിക്കുന്ന കാര്യത്തില്‍ ഇവര്‍ ഒരു പോലെയാണ് – മായാവതി പറഞ്ഞു. രാജ്യത്തെ ദരിദ്രമായ 20 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പ് നല്കുന്ന ന്യായ് പദ്ധതി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രകടന പത്രികയുടെ ഭാഗമായി പ്രഖ്യാപിച്ചത് രണ്ട് ദിവസം മുമ്പാണ്. രാജ്യത്തെ ജനങ്ങളെ സാമ്പത്തിക അടിയന്തരാവസ്ഥയിലാക്കിയ നോട്ട് നിരോധനം എന്ന ദ്രോഹത്തിന് ബിജെപി മാപ്പ് പറയണമെന്നും മായാവതി ആവശ്യപ്പെട്ടു.