ബിജെപി തങ്ങളുടെ ഡിസൈന്‍ മോഷ്ടിച്ചാണ് ഔദ്യോഗിക വെബ്‌സൈറ്റ് നിലനിര്‍ത്തുന്നതെന്ന ആരോപണവുമായി വെബ്‌സൈറ്റ് ഡിസൈനിംഗ് കമ്പനി. തങ്ങള്‍ തയ്യാറാക്കിയ ടെംപ്ലേറ്റ് പ്രതിഫലമോ പേരോ നല്‍കാതെയാണ് ബിജെപി ഉപയോഗിച്ചതെന്നാണ് ആരോപണം. അടുത്തിടെ പാര്‍ട്ടി ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അത് പുനഃസ്ഥാപിച്ചപ്പോള്‍ ഉപയോഗിച്ച ടെംപ്ലേറ്റ് മോഷണമാണെന്നാണ് പുതിയ ആരോപണം.
ആന്ധ്രയില്‍ നിന്നുള്ള വെബ്‌സൈറ്റ് ഡിസൈനിംഗ് കമ്പനിയായ ഡബ്ല്യൂ3 ലേഔട്ട്‌സ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഡിസൈന്‍ ചെയ്ത കമ്പനിയുടെ പേരും ബാക്ക്‌ലിങ്കും ഒഴിവാക്കിയെന്നാണ് ആരോപണം. ടെംപ്ലേറ്റ് ഉപയോഗിച്ചപ്പോള്‍ പ്രതിഫലവും നല്‍കിയിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് കഴിഞ്ഞയാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനക്ഷമമായത്. ബിജെപിയുടെ ഐടി സെല്‍ തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചപ്പോള്‍ ആദ്യം സന്തോഷമാണ് തോന്നിയതെങ്കിലും പ്രതിഫലമോ ബാക്ക്‌ലിങ്കോ നല്‍കാതെയുള്ള ഉപയോഗം മോഷണമാണെന്നാണ് കമ്പനി പറയുന്നത്. നിര്‍മ്മാതാക്കളുടെ പേര് പോലും നല്‍കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍മ്മാതാക്കളെ തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ സ്ഥാപനത്തിന്റെ സോഴ്‌സ് കോഡ് തന്നെയാണ് ബിജെപി ഉപയോഗിക്കുന്നത്. ഇത് വെബ്‌സൈറ്റിന്റെ സോഴ്‌സ് കോഡില്‍ നിന്നും വ്യക്തമാണ്. നിര്‍മ്മാതാക്കളുടെ പേര് കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്നും സ്ഥാപനം ബിജെപിയോട് ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു നേതാവിന്റെ പാര്‍ട്ടി ഇത്തരമൊരു കാര്യം ചെയ്യുന്നത് അത്ഭുതമാണ്. ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും നീരുമാണ് മോഷ്ടിച്ചത്. അതുകണ്ടെത്തിയപ്പോള്‍ അവഗണിച്ചു. ട്വീറ്റില്‍ വിശദീകരിക്കുന്നു.
സംഭവം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ബിജെപിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല. ഹാക്കിംഗിന് ശേഷം രണ്ട് ആഴ്ചയോളം പാര്‍ട്ടി വെബ്‌സൈറ്റ് നിശ്ചലമായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സൈറ്റിലുള്ളത്. ഹാക്കിംഗ് നടന്നതിന് ശേഷം വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള ഒരു ട്രോളിലേക്കാണ് എത്തിയിരുന്നത്.
This post was last modified on March 25, 2019 5:57 am
Leave a Comment