X

ഹാക്കിംഗ് ശ്രമം? ബിജെപി വെബ്‌സൈറ്റ് ഡൗണായി

പാകിസ്താനി ഹാക്കര്‍മാര്‍ 90 ഗവണ്‍മെന്റ് വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഹാക്കിംഗ് ശ്രമത്തെ തുടര്‍ന്ന് ബിജെപിയുടെ വെബ്‌സൈറ്റ് ഡൗണായി. സൈറ്റ് ചൊവ്വാഴ്ച രാവിലെയോടെ മെയ്ന്റനന്‍സ് മോഡിലേയ്ക്ക് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു മീം ട്രോളുണ്ട്. മീമിന് അടിയില്‍ ബൊഹീമിയന്‍ റാപ്‌സൊഡി സിനിമയുടെ മ്യൂസിക് വീഡിയോ ഉണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മോദി ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൗനിക്കാതെ നടന്നുപോകുന്ന വീഡിയോ ഉണ്ട്. പിന്നീട് വെബ്‌സൈറ്റ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ കാണുന്ന മെസേജ് ‘We will be back soon! Sorry for the inconvenience but we’re performing some maintenance at the moment. We’ll be back online shortly’ എന്നാണ്. ബിജെപി ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നാണ് വാര്‍ത്താ എജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷം ശക്തമായിരിക്കുന്നതിന് ഇടയിലാണ് ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. പാകിസ്താനി ഹാക്കര്‍മാര്‍ 90 ഗവണ്‍മെന്റ് വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ കൗണ്ടര്‍
ഒഫന്‍സീവ് നീക്കങ്ങള്‍ നടത്തുന്നുണ്ട്. യുഎസിലടക്കം പല രാജ്യങ്ങളിലും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് കിട്ടുന്നില്ല. ഇന്ത്യ പാകിസ്താനെതിരെ സൈബര്‍ ആക്രണം നടത്തുന്നതായി പാകിസ്താന്‍ ഫോറിന്‍ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. 1998 മുതല്‍ ഇത്തരത്തിലുള്ള ക്രോസ് ബോര്‍ഡര്‍ ഹാക്കിംഗ് ആക്രമണങ്ങള്‍ സജീവമാണ് എന്ന് പാകിസ്താനിലെ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2017 ജൂണില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി വെബ്‌സൈറ്റിനെതിരായ ആക്രമണം ഇന്ത്യന്‍ ഹാക്കര്‍മാരാണ് നടത്തിയത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കറാച്ചി പൊലീസിന്റെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു. 2016 ജൂലായില്‍ ഏഴ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടേയും ഹൈക്കമ്മീഷനുകളുടേയും കോണ്‍സുലേറ്റുകളുടേയും പാകിസ്താന്‍ ആര്‍മിയെ അനുകൂലിച്ചുള്ള മുദ്രാവാക്യങ്ങളുമായി ഹാക്ക് ചെയ്തിരുന്നു.

IANS

This post was last modified on March 5, 2019 3:23 pm