പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സരം അനിശ്ചിതത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്.
ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം യുദ്ധസമാനമാണെന്നായിരുന്നു സേവാഗിന്റെ പ്രതികരണം. യുദ്ധത്തെ പോലെ ഗൗരവമായി കാണേണ്ട ഒന്നാണ് പാക്കിസ്ഥാനുമായുള്ള മത്സരം. രണ്ട് കാര്യങ്ങളാണ് ഇതിനകം ചര്‍ച്ച ചെയ്തത്. പാക്കിസ്ഥാനെതിരെ ഒരു യുദ്ധം വേണോ വേണ്ടയോ…രാജ്യത്തിന്റെ നന്‍മയ്ക്ക് ഉതകുന്ന എന്തും ചെയ്യുക എന്നതായിരുന്നു ചര്‍ച്ച ചെയ്ത രണ്ടാമത്തെ പോയിന്റ്. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോള്‍ അത് യുദ്ധത്തേക്കാള്‍ ഒട്ടും ചെറിയ വിഷമയല്ല. ആ യുദ്ധത്തില്‍ നാം ജയിച്ചേ തീരു’ എന്നും ഗോവയില്‍ ഒരു പരിപാടിക്കിടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ പറഞ്ഞു. സേവാഗിന്റെ പ്രതികരണത്തോടെ ഇന്ത്യ – പാക് ലോകകപ്പ് മത്സരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ്.
ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടേണ്ടത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും വിഷയത്തില്‍ ഐസിസി നിലപാടനുസരിച്ചാകും അന്തിമ തീരുമാനത്തില്‍ ഇന്ത്യ എത്തിച്ചേരുക.
This post was last modified on April 13, 2019 10:30 am
Leave a Comment