X

അഴിമതി, അധികാര ദുർവ്വിനിയോഗം: 22 കേന്ദ്ര നികുതി വകുപ്പുദ്യോഗസ്ഥർക്ക് നിര്‍ബന്ധിത വിരമിക്കൽ

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അഴിമതി, അധികാര ദുർവ്വിനിയോഗം എന്നിവയുൾപ്പെടെയുള്ള കേസുകളിൽ പെട്ട കേന്ദ്ര നികുതിവകുപ്പുദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ. ഇവർക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാഗ്പുര്‍, ഭോപാല്‍, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, ജെയ്പുര്‍, കൊല്‍ക്കത്ത, മീററ്റ്, മുംബൈ, ചണ്ഡീഗഡ് തുടങ്ങിയ സോണുകളില്‍ നിന്നുള്ള 22 കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ നൽകിയിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ നടപടി.

കഴിഞ്ഞ ജൂണില്‍ പ്രത്യക്ഷ നികുതി ബോര്‍ഡിലെ ഉന്നത 12 ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 27 പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കിയിരുന്നു.