X

ജനങ്ങളാണ് രാജാക്കന്മാർ; വിധി അംഗീകരിക്കുന്നു; മോദിക്കും സ്മൃതിക്കും അഭിനന്ദനങ്ങൾ: രാഹുൽ ഗാന്ധി

പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ പ്രതികരണത്തിനൊന്നും മുതിരുകയുണ്ടായില്ല.

ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാരെന്ന് താൻ പ്രചാരണങ്ങൾക്കിടയിൽ പറഞ്ഞിരുന്നതാണെന്നും ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങൾ അവരുടെ തീരുമാനം വ്യക്തമായി പറഞ്ഞു കഴിഞ്ഞെന്നും താൻ അതിനെ പൂർണമായും അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെയും ബിജെപിയെയും അഭിനന്ദിക്കുന്നതായും രാഹുൽ കൂട്ടിച്ചേർത്തു.

അമേത്തിയിൽ വിജയം കൈവരിച്ച തന്റെ എതിർ സ്ഥാനാർത്ഥി സ്മൃതി ഇറാനിയെയും രാഹുൽ അഭിനന്ദിച്ചു.

മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. കൂടുതൽ ചർച്ചകൾക്ക് പറ്റിയ ദിവസം ഇതല്ലെന്നാണ് താൻ കരുതുന്നതെന്നും നരേന്ദ്രമോദിയാണ് തങ്ങളുടെ പ്രധാനമന്ത്രിയെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രാഹുൽ വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ പ്രതികരണത്തിനൊന്നും മുതിരുകയുണ്ടായില്ല.

This post was last modified on May 23, 2019 8:19 pm