X

പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ ഉയർത്തിക്കാട്ടൽ: കോൺഗ്രസ്സ് മൃദു നിലപാടിലേക്ക്

ഔദ്യോഗികമായി കോൺഗ്രസ്സ് ഈ വഴിക്ക് ശ്രമിക്കില്ല എന്നാണറിയുന്നത്.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന നിലപാടിൽ നിന്ന് കോൺഗ്രസ്സ് പിന്നാക്കം പോകുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ചേർന്ന കോൺഗ്രസ്സ് വർക്കിങ് കമ്മറ്റിയുടെ ആദ്യയോഗത്തിൽ പോലും രാഹുലിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഔദ്യോഗികമായി കോൺഗ്രസ്സ് ഈ വഴിക്ക് ശ്രമിക്കില്ല എന്നാണറിയുന്നത്.

ആർഎസ്എസ്സിന്റെ പിന്തുണയോടെ നീങ്ങുന്ന ബിജെപിയെ എങ്ങനെയും പരാജയപ്പെടുത്തുക എന്നതാണ് കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ നിലപാട്. പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് ആദ്യത്തെ ലക്ഷ്യം. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാവരോഹണം തുടങ്ങിയ വിഷയങ്ങൾ ഈ സന്ദർഭത്തിൽ പ്രശ്നവൽക്കരിക്കാൻ പാർട്ടി താൽപര്യപ്പെടുന്നില്ല.

അതെസമയം, പ്രതിപക്ഷ പാർട്ടികളെ നയിക്കേണ്ടത് കോൺഗ്രസ്സ് ആയിരിക്കണമെന്നതിൽ ഇപ്പോൾ പാർട്ടി ശ്രദ്ധ വെക്കും. ഇതിനാണ് പ്രധാന മുൻഗണന.

തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും പ്രധാനമന്ത്രി ആരായിരിക്കണം എന്നു തുടങ്ങിയ ചർച്ചകൾക്ക് ഇടം കൊടുക്കുക.

This post was last modified on July 25, 2018 11:36 am

Related Post
Leave a Comment