X

അഭിനന്ദന്റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്സ്

പാകിസ്താന്റെ പിടിയിലായ ശേഷം തിരിച്ചെത്തിയപ്പോൾ അഭിനന്ദന്റെ മീശ ചർച്ചാവിഷയമായി മാറിയിരുന്നു ഇന്ത്യയിൽ.

പാകിസ്താന്റെ പിടിയിലാകുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. അഭിനന്ദന് ധീരതയ്ക്കുള്ള സമ്മാനം നൽകണമെന്നും അദ്ദേഹം സഭയിലാവശ്യപ്പെട്ടു.

പാകിസ്താന്റെ പിടിയിലായ ശേഷം തിരിച്ചെത്തിയപ്പോൾ അഭിനന്ദന്റെ മീശ ചർച്ചാവിഷയമായി മാറിയിരുന്നു ഇന്ത്യയിൽ. ഈ മീശയ്ക്ക് ആരാധകരും ധാരാളമുണ്ടായി.

രാജ്യം നേരിടുന്ന വരൾച്ച സംബന്ധിച്ച പ്രശ്നവും ആധിർ ലോക്സഭയിൽ ഉന്നയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ രാജ്യത്തെ ബിജെപി എംപിമാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എല്ലാം മോദി ചെയ്യുമെന്നാണ് അവർ പറയുന്നത്. മോദിയെ പുകഴ്ത്തിക്കൊണ്ടിരുന്നാൽ എല്ലാം ശരിയാകുമെന്നാണ് ബിജെപി എംപിമാർ കരുതുന്നത്.

കോൺഗ്രസ്സ് തുടങ്ങിവെച്ച പദ്ധതികൾ പലതും പേര് മാറ്റി അവതരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.