X

മൻമോഹൻ സിങ്ങിന് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകില്ല

കോൺഗ്രസ് ഒഴികെയുള്ള സഖ്യകക്ഷികള്‍ക്കാണ് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകിയിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല.ഡിഎംകെ രാജ്യ,സഭാ സീറ്റ് നൽകാത്ത സാഹചര്യത്തിലാണിത്. കോണ്‍ഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെടാത്തതു കൊണ്ടാണ് ഡിഎംകെ ഇങ്ങനെയൊരു നിലപാടെടുത്തത് എന്നാണറിയുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എംഡിഎംകെ നേതാവ് വൈക്കോ, ഡിഎംകെ അനുഭാവിയും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ പി വിൽസൺ, ഡിഎംകെ നേതാവ് എം ഷൺമുഖം എന്നിവരാണ് ഈ സീറ്റുകളിൽ മത്സരിക്കുക.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺ‌ഗ്രസ്സിനേറ്റ പരാജയം മുൻനിർത്തി ചില ഡിഎംകെ നേതാക്കൾ സഖ്യത്തെക്കുറിച്ച് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഡിഎംകെ മൻമോഹൻ സിങ്ങിന് സീറ്റ് കൊടുക്കുന്നതിൽ നിന്നും പിൻവാങ്ങിയിരിക്കുന്നത്.

കോൺഗ്രസ് ഒഴികെയുള്ള സഖ്യകക്ഷികള്‍ക്കാണ് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകിയിരിക്കുന്നത്.

This post was last modified on July 1, 2019 3:45 pm

Related Post
Leave a Comment