അന്തർസംസ്ഥാന സർവ്വീസുകൾ നടത്തി വന്നിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. കല്ലട ട്രാവൽസിന്റെ ബസ്സുകളിൽ യാത്രക്കാർക്ക് നിരന്തരം മോശം അനുഭവങ്ങൾ നേരട്ടതിനെ തുടര്‍ന്ന് പരാതികൾ വ്യാപകമായതിന് പിന്നാലെ ഇത്തരം ബസുകളിൽ പരിശോധന കർശനമാക്കിയതിനെതിരെ ആയിരുന്നു സമരം.
മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് സർവ്വീസുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് വ്യക്തമാക്കിയാണ് നാനൂറോളം വരുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ സർവീസ് മുടക്കി പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്.
എന്നാൽ, പരിശോധനകൾ തുടരുമമെന്ന് സര്‍ക്കാർ നിലപാട് എടുത്തതോടെ ബസുടമകൾ സമരത്തിൽ നിന്നും പിൻമാറാൻ നിർബന്ധിരാവുയായിരുന്നു. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബസ്സുടമകൾ ചർച്ചയിൽ ഉറപ്പ് നൽകി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ബസ്സുടമകൾ അറിയിച്ചു.
Leave a Comment