X

യുപിയിലും ബിഹാറിലും ബംഗാളിലും തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളില്‍

രണ്ട് സീറ്റുകള്‍ മാത്രമുള്ള ത്രിപുരയില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.

80 സീറ്റുള്ള ഉത്തര്‍പ്രദേശിലും 40 സീറ്റുള്ള ബിഹാറിലും 42 സീറ്റുള്ള പശ്ചിമ ബംഗാളിലും ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി. ഏപ്രില്‍ 11 മുതല്‍, മേയ് 19 വരെയാണ് ഈ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുക. കേരളം, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, മേഘാലയ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

അതേസമയം രണ്ട് സീറ്റുകള്‍ മാത്രമുള്ള ത്രിപുരയില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 26 ലോക്‌സഭ സീറ്റുകളുള്ള ഗുജറാത്തില്‍ ഒറ്റ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ 28 സീറ്റുകളുള്ള കര്‍ണാടകയില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്.

This post was last modified on March 10, 2019 7:35 pm

Related Post
Leave a Comment