ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരാക്രമണം. 5 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അനന്ത്നാഗ് സ്റ്റേഷന്‍ ഹൗസ് ഓഫീസർ അർഷദ് അഹമ്മദിനും ഒരു നാട്ടുകാരനുമാണ് പരിക്കേറ്റത്. അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി അനന്ത്നാഗ് ജില്ലാ ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് സ്ഥിരീകരിച്ചതായി ഗ്രേറ്റർ കശ്മീരാണ് റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ബസ് സ്റ്റാൻഡിനു സമീപമുള്ള ഖാനാബാൽ-പഹൽഗാം റോഡിൽ ഇന്ന് 04.55നായിരുന്നു സംഭവം. രണ്ടുപേരിലൊരാളെ സുരക്ഷാസേന വധിച്ചതായും വിവരമുണ്ട്. പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെയാണ് റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ച് ഭീകരർ ആക്രമണം നടത്തിയത്. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തി.
ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. രൂക്ഷമായ വെടിവെപ്പാണ് നടക്കുന്നത്.
അൽ ഉമർ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
Leave a Comment