X
    Categories: കായികം

ഓസീസിനെതിരെ പാകിസ്ഥാന്‍ ഇറങ്ങിയത് കറുത്ത ബാന്‍ഡ് ധരിച്ച്

ലോകകപ്പില്‍ സൈന്യത്തിന്റെ ബലിദാന്‍ മുദ്രയുള്ള വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ധരിച്ച് ധോണി മത്സരത്തിന് ഇറങ്ങിയത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ലോകകപ്പ് ക്രിക്കറ്റില്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാന്‍ താരങ്ങള്‍ ഇറങ്ങിയത് കറുത്ത ബാന്‍ഡ് ധരിച്ച്. മുന്‍ താരത്തിന്റെയും അമ്പയറുടെയും മരണത്തില്‍ അനുശോചനം അറിയിച്ചാണ് പാക് ടീം കറുത്ത ആം ബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങിയത്.
ജൂണ്‍ പത്തിന് മരിച്ച മുന്‍ താരവും കോച്ചുമായ അക്തര്‍ സര്‍ഫറാസ്, പകിസ്ഥാന്‍ അമ്പയറായ റിയാസുദ്ദീന്‍ എന്നിവരുടെ സ്മരണാര്‍ഥമാണ് പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചത്. 1997നും 98നും ഇടയില്‍ പാകിസ്ഥാനായി നാല് അന്താരാഷ്ട്ര മത്സരങ്ങള്‍ സര്‍ഫറാസ് കളിച്ചിട്ടുണ്ട്.

നേരത്തെ ഓസീസ് പരമ്പരകളില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരോട് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ടീം സൈനിക തൊപ്പി ധരിച്ച് കളിക്കാന്‍ ഇറങ്ങിയിരുന്നു. ലോകകപ്പില്‍ സൈന്യത്തിന്റെ ബലിദാന്‍ മുദ്രയുള്ള വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ധരിച്ച് ധോണി മത്സരത്തിന് ഇറങ്ങിയത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

Related Post
Leave a Comment