X

മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദിന്റെ കുടുംബവും അസം പൗരത്വ പട്ടികയിൽ നിന്നും പുറത്ത്

ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദിന്റെ കുടുംബവും ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്തായെന്ന് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1974 മുതൽ 1977 വരെ രാഷ്ട്രപതിയായിരുന്നയാളാണ് ഫക്രുദ്ദീൻ അലി. ഇദ്ദേഹത്തിന്റെ മരുമകന്റെ കുടുംബത്തിനാണ് രജിസ്റ്ററിൽ ഇടം കിട്ടാതെ പോയത്.

പ്രതീക്ഷിച്ചതല്ലെന്നും അവസാന പട്ടികയിലുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും താൻ ആശങ്കയിലാണെന്നും ഫക്രുദ്ദീൻ അലിയുടെ സഹോദരന്റെ മകന്റെ മകനായ സാജിദ് അലി അഹ്മദ് പറയുന്നു.

19,06,657 പേരാണ് അവസാന പട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ടിരിക്കുന്നത്.