X

ഗവര്‍ണറുടെ രണ്ടാമത്തെ ‘ലവ് ലെറ്റര്‍’ എന്നെ വേദനിപ്പിച്ചു: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി

വിശ്വാസ വോട്ടിന് മുമ്പ് വിശദമായ ചര്‍ച്ച വേണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ അംഗീകരിച്ചിരുന്നു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ വാജുഭായ് വാല നല്‍കിയ കത്ത് തന്നെ വേദനിപ്പിച്ചതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. “ഗവര്‍ണറുടെ രണ്ടാമത്തെ ലവ് ലെറ്റര്‍ എന്നെ വേദനിപ്പിച്ചു” എന്നാണ് കുമാരസ്വാമി പറഞ്ഞത്. സ്പീക്കറെ അനുസരിക്കാന്‍ മാത്രമേ തങ്ങള്‍ക്ക് ബാധ്യതയുള്ളൂ എന്നാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ നിലപാട്. തങ്ങള്‍ വിശ്വാസ വോട്ടിനുള്ള പ്രമേയം മുന്നോട്ടുവച്ചിട്ടുണ്ടെന്നും സ്പീക്കറാണ് ഇനി തീരുമാനമെടുക്കേണ്ടത് എന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.

വിശ്വാസ വോട്ടിന് മുമ്പ് വിശദമായ ചര്‍ച്ച വേണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ അംഗീകരിച്ചിരുന്നു. ഇന്നലെ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് ഇന്ന് ഉച്ചയ്ക്ക് 1.30നകം നിയമസഭയില്‍ വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണം എന്നാണ്. എന്നാല്‍ സ്പീക്കറും സര്‍ക്കാരും ഇത് വക വച്ചില്ല.

ALSO READ: വി എസ് സുനില്‍കുമാറിന് വേണ്ടാത്തയാള്‍, ഇപിക്ക് പ്രിയപ്പെട്ടവന്‍; കാംകൊ അഴിമതിയില്‍ ഇടപെട്ട് വ്യവസായ മന്ത്രിക്ക് വി എസ് അച്യുതാനന്ദന്റെ കത്ത്

20 എംഎല്‍എമാര്‍ സംസാരിക്കാന്‍ പേര് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ സംസാരിച്ച ശേഷം മാത്രമേ വോട്ടെടുപ്പിലേയ്ക്ക് പോകാവൂ എന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ലോക്‌സഭയില്‍ വാജ്‌പേയ് മന്ത്രിസഭയുടെ വിശ്വാസ വോട്ട് ചര്‍ച്ച 10 ദിവസം നീണ്ട ചരിത്രമുണ്ടെന്ന് ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡ പറഞ്ഞു. ബിജെപി എന്തിനാണ് ഇങ്ങനെ തിടുക്കം കാട്ടി ചര്‍ച്ച തടയുന്നത് എന്നും ഗൗഡ ചോദിച്ചു.

This post was last modified on July 19, 2019 6:04 pm