X

‘നിങ്ങള്‍ ആഹ്ലാദിക്കുമ്പോൾ ഞാൻ ദു:ഖത്തിന്റെ കാളകൂടം വിഴുങ്ങിയിരിക്കുന്നു’: പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യൻ

"ഞാൻ സ്വന്തം വേദനയുടെ വിഷം വിഴുങ്ങിയ പരമശിവനെപ്പോലെ ഇരിപ്പാണ്"

Bengaluru: Karnataka Chief Minister H D Kumaraswamy gets emotional during the party function in Bengaluru on Saturday, July 14, 2018. Kumaraswamy was speaking at the party programme organised to felicitate him for waiving off farm loans. (PTI Photo) (PTI7_14_2018_000233A)

“നിങ്ങളെല്ലാവരും സന്തുഷ്ടരാണ്. നിങ്ങളുടെ സഹോദരരിലൊരാൾ മുഖ്യമന്ത്രിയായതിന്റെ ആഹ്ലാദത്തിലാണ്. എന്നാൽ ഞാൻ സന്തുഷ്ടനല്ല. ഞാൻ സ്വന്തം വേദനയുടെ വിഷം വിഴുങ്ങിയ പരമശിവനെപ്പോലെ ഇരിപ്പാണ്”: പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെ കർണാടക മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണിവ.

ജെഡിഎസ്-കോൺഗ്രസ്സ് സഖ്യത്തിൽ സർക്കാർ രൂപീകരിക്കപ്പെട്ടതിനു ശേഷം കുമാരസ്വാമിക്ക് ചില അതൃപ്തികളുണ്ടെന്ന സൂചനയാണ് ഈ വാക്കുകളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കോൺഗ്രസ്സിനെയും തന്റെ സ്വന്തം പാർട്ടിയെയും സന്തുഷ്ടരാക്കി ഭരണം കൊണ്ടുപോകാൻ കുമാരസ്വാമി പ്രയാസപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതിനു മുമ്പ് നൽകിയ വൻ വാഗ്ദാനം നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു കുമാരസ്വാമി. കാർഷിക കടങ്ങളെല്ലാം എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനം. 40,000 കോടിയുടെ ബാധ്യതയാണ് ഇതുവഴി കർണാടക സർക്കാരിനുണ്ടാവുക.

This post was last modified on July 15, 2018 1:09 pm