X

കശ്മീരിനെ സൈന്യമുക്തമാക്കണമെന്ന് നവാസ് ഷെരീഫ്, പാകിസ്താനെ ഭീകരവിമുക്തമാക്കണമെന്ന് ഇന്ത്യ

അഴിമുഖം പ്രതിനിധി

കശ്മീരിനെ സൈനിക വിമുക്തമാക്കണമെന്ന് യുഎന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി. കശ്മീരില്‍ സമാധാനം സൃഷ്ടിക്കാന്‍ പാകിസ്താനെ ഭീകരവിമുക്തമാക്കുകയാണ് വേണ്ടതെന്ന് ഇന്ത്യ. കശ്മീരില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുകയും പ്രശ്‌നപരിഹാരത്തിനായി കശ്മീര്‍ ജനതയുടെ അഭിപ്രായം തേടണമെന്നും ഷെരീഫ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാനം നിലനിര്‍ത്താന്‍ നാല് നിര്‍ദ്ദേശങ്ങളും ഷെറീഫ് മുന്നോട്ട് വച്ചിരുന്നു. 2003-ലെ സമാധാന ഉടമ്പടി അനുസരിച്ച് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പാലിക്കണം. ഇക്കാര്യം നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ സമിതിയെ നിയോഗിക്കണം. സിയാച്ചിനില്‍ നിന്നും ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കണം. ഏറ്റുമുട്ടലല്ല സഹകരണമാണ് വേണ്ടതെന്നും ഷെറീഫ് പറഞ്ഞു.

ഭീകരവാദത്തിന്റെ പ്രഥമ ഇര പാകിസ്ഥാനാണെന്ന് ഷെറീഫ് പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്താന്‍ ഭീകരവാദത്തിന്റെ പ്രഥമ ഇരയല്ലെന്നും അതിന്റെ സ്വന്തം നയങ്ങളുടേതാണെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. ഭീകരരെ ഉല്‍പാദിപ്പിക്കുന്നതാണ്‌ പാകിസ്താന്റെ സ്ഥിരതയില്ലായ്മയ്ക്ക് കാരണം. അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നതല്ല പരിഹാരമെന്നും സ്വരൂപ് ട്വീറ്റ് ചെയ്തു.

This post was last modified on October 1, 2015 12:20 pm