X

‘പുലി’ വരുന്നു: റീലീസ് പ്രശ്‌നം പരിഹരിച്ചു

അഴിമുഖം പ്രതിനിധി

വിജയുടെ പുതിയ സിനിമ പുലിയുടെ റിലീസ് പ്രശ്‌നം പരിഹരിച്ചു. റിലീസ് ഇന്നുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍. പ്രദര്‍ശനത്തിന് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് റിലീസ് വൈകിയത്. ഇന്നലെ വിജയുടേയും സംവിധായകന്റേയും നിര്‍മ്മാതാക്കളുടേയും വീടുകളില്‍ ആദായ നികുതി റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റീലിസ് വൈകുന്നത്. റിലീസ് വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആരാധകര്‍ തിയേറ്ററുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. പുലിയുെ നിര്‍മ്മാണത്തിന് കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചുവെന്നും നികുതിവെട്ടിപ്പ് നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

This post was last modified on October 1, 2015 10:29 am

Related Post
Leave a Comment