ന്യൂഡല്‍ഹിയില്‍ വിദേശ രാജ്യങ്ങളുടെ എംബസികള്‍ പ്രവര്‍ത്തിക്കുന്ന ചാണക്യപുരിയിലെ ആഡംബര ഹോട്ടലായ അശോകിലാണ് ആദ്യമായി ഇന്ത്യയിലെത്തിയപ്പോള്‍ ഭീകര നേതാവ് മസൂദ് അസ്ഹര്‍ താമസിച്ചത്. 1994 ജനുവരിയിലാണ് ഇത്. ഡല്‍ഹിയിലെ കൊണോട്ട് പ്ലേസിന് സമീപമുള്ള ഹോട്ടല്‍ ജന്‍പഥിലും താമസിച്ചു. ലക്‌നൗ, ഷഹരന്‍പൂര്‍, ദിയോബാന്ദിലെ ഇസ്ലാമിക് സെമിനാരി ദാരുള്‍ ഉലൂം ദിയോബാന്ദിലും പോയതായാണ് ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് പറയുന്നത്. ഗുജറാത്തില്‍ ജനിച്ചയാളാണെന്നും പോര്‍ച്ചുഗീസ് പൗരനാണെന്നും പറഞ്ഞാണ് മസൂദ് അസ്ഹര്‍ മുറിയെടുത്തത്. വ്യജ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുമായാണ് ബംഗ്ലാദേശില്‍ നിന്ന് മസൂദ് എത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം മസൂദ് അസ്ഹര്‍ ജമ്മു കാശ്മീരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
1999 ഡിസംബറില്‍ ജയിലില്‍ നിന്ന് മസൂദ് അസ്ഹര്‍ അടക്കമുള്ള ഭീകര പ്രവര്‍ത്തകരെ ഇന്ത്യ മോചിപ്പിച്ചത് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേയ്ക്ക് കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാനാണ്. 2000ല്‍ പാകിസ്താനില്‍ മസൂദ് അസ്ഹര്‍, ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിച്ചു. 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ ഫെബ്രുവരി 26ന് 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം വരെ. ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ ധാക്കയില്‍ നിന്ന താന്‍ എത്തിയത് 1994 ജനുവരി 29നാണ് എന്ന് ചോദ്യം ചെയ്യലില്‍ മസൂദ് അസ്്ഹര്‍ പറഞ്ഞു. താന്‍ പോര്‍ച്ചുഗീസുകാരനാണ് എന്ന് ഇമ്മിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞിരുന്നു. ഗുജറാത്തിലാണ് ജനിച്ചത് എന്ന് പറഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്ത് തന്നു. ടാക്‌സി പിടിച്ച് ഏതാണ് താമസിക്കാന്‍ നല്ല ഹോട്ടല്‍ എന്ന് ചോദിച്ചു. എന്നെ ഡ്രൈവര്‍ അശോക് ഹോട്ടലിലേയ്ക്ക് കൊണ്ടുപോയി.
കാശ്മീരിയായ അഷ്‌റഫ് ദാറും ഹര്‍കത്തുള്‍ അന്‍സാര്‍ എന്ന ഭീകര സംഘടനയില്‍ അംഗമായിരുന്ന അബു മെഹമൂദ് എന്നയാളും മസൂദിനെ കാണാന്‍ അശോക് ഹോട്ടലില്‍ വന്നിരുന്നു. 1994 ഫെബ്രുവരി 6,7 തീയതികളില്‍ മസൂദ് അസ്ഹര്‍ ലക്‌നൗവിലുണ്ടായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം കരോള്‍ ബാഗിലെ ഷീഷ് മഹല്‍ ഹോട്ടലിലും താമസിച്ചു. വാലി ആദം ഇസ്സ എന്ന പേരിലാണ് മുറിയെടുത്തത്. ഫെബ്രുവരി ഒമ്പതിന് ജമ്മു കാശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലെത്തി.
This post was last modified on March 15, 2019 10:57 am
Leave a Comment