X

കേരള ഗവർണറായി എത്തുന്ന ‘നല്ല മുസ്ലിം’ ആരിഫ് മുഹമ്മദ് ഖാൻ: എന്താണ് നല്ല മുസ്ലിമാകാനുള്ള ബിജെപി യോഗ്യതകൾ?

'നല്ല മുസ്ലിം' എപ്പോഴും തങ്ങളുൾപ്പെടുന്ന പാർട്ടികളുടെ തീട്ടൂരങ്ങൾക്ക് വഴിപ്പെട്ടു നിൽക്കുമ്പോൾ മാത്രമേ അവർ നല്ലവരാകുന്നുള്ളൂ.

കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ നിശ്ചയിക്കപ്പെട്ടതിനു കാരണം അദ്ദേഹം ബിജെപിയുടെ ‘നല്ല മുസ്ലിം’ ആഖ്യാനത്തെ പ്രതിനിധീകരിക്കുന്നു എന്നതു കൊണ്ടാണ്. മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് ഇദ്ദേഹം നൽകിയ പിന്തുണയ്ക്കുള്ള പ്രതിഫലം തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ ഉയർച്ചയ്ക്കുള്ള കാരണമായത്. കേരളത്തിന്റെ ഗവർണറായുള്ള നിയമനത്തിനു പിന്നിലെ കാരണത്തെ അദ്ദേഹത്തിന്റെ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയെടുത്ത നിലപാടുക്കുന്നയാളെന്ന പൊതു പ്രതിച്ഛായയിലേക്ക് ചുരുക്കിക്കാണുന്നത് ശരിയായിരിക്കില്ല.

രാജ്യത്തെ മിക്ക രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടുള്ള രാഷ്ട്രീയ രൂപകമാണ് ഒരു ശരാശരി മുസ്ലിം എങ്ങനെയായിരിക്കണമെന്ന് നിർദ്ദേശിക്കുന്ന ‘നല്ല മുസ്ലിം’ എന്നത്. ഖാൻ ഒരു ‘നല്ല മുസ്ലിം’ ആണ്.

‘നല്ല മുസ്ലിം’ ആരാണെന്നത് സംബന്ധിച്ച് ബിജെപിക്കുള്ള കാഴ്ചപ്പാടല്ല കോൺഗ്രസ്സിനുള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ‘നല്ല മുസ്ലിം’ ആകണമെങ്കിൽ മൂന്ന് അടിസ്ഥാന യോഗ്യതകൾ വേണം. അവയെക്കുറിച്ച് താഴെ ചര്‍ച്ച ചെയ്യുന്നു.

സാംസ്കാരിക മൂലധനത്തിന് ഉടമയായിരിക്കുക

മുസ്ലിങ്ങളെ നയിക്കാൻ യോഗ്യത നേടണമെങ്കിൽ ആവശ്യമായ ‘സാംസ്കാരിക മൂലധനം’ അയാൾക്കുണ്ടായിരിക്കണം. ഇതിൽ തറവാടിത്തം, വിദ്യാഭ്യാസം, രാഷ്ട്രീയ പശ്ചാത്തലം, രാഷ്ട്രീയാധികാരവുമായി അവർക്കുള്ള ബന്ധം തുടങ്ങിയവ ഉൾപ്പെടുന്നു.

യാഥാസ്ഥിതിക മുസ്ലിമും ആധുനിക ലിബറൽ മുസ്ലിമുമെന്ന പൊതുവിൽ അറിയപ്പെടുന്ന വ്യത്യാസം ഇവിടെ അപ്രസക്തമാണെന്നുകൂടി പറയണം. സവർണ മുസ്ലിം ആയിരിക്കുക എന്നതു തന്നെയാണ് മുഖ്യം.

രാഷ്ട്രീയമായി ശരിയായിരിക്കണം

സവർണ മുസ്ലിം ആയിരുന്നാലും ഒരാൾക്ക് ‘നല്ല മുസ്ലിം’ ആകാൻ കഴിയണമെന്നില്ല. സാംസ്കാരിക മൂലധനം ഒന്നു മാത്രം വെച്ച് അംഗീകാരം പിടിച്ചുപറ്റാനാകില്ല. ഇതിന് ചില പൂർവ്വനിശ്ചിതങ്ങളായ ‘രാഷ്ട്രീയ ശരി’കളുടെ വാഹകർ കൂടിയായിരിക്കണം അവർ.

രാഷ്ട്രീയ പാർട്ടികള്‍ക്ക് കീഴ്പ്പെട്ടിരിക്കണം

‘നല്ല മുസ്ലിം’ എപ്പോഴും തങ്ങളുൾപ്പെടുന്ന പാർട്ടികളുടെ തീട്ടൂരങ്ങൾക്ക് വഴിപ്പെട്ടു നിൽക്കുമ്പോൾ മാത്രമേ അവർ നല്ലവരാകുന്നുള്ളൂ. ഷാബാനു കേസിന്റെ കാലത്ത് ഇതിനുള്ള ഉദാഹരണങ്ങൾ കോൺഗ്രസ്സു പാർ‌ട്ടിയിൽ എമ്പാടും ലഭ്യമാണ്.

ബിജെപിയുട ‘നല്ല മുസ്ലി’ങ്ങൾ ആരാണ്?

മേൽപ്പറഞ്ഞ മൂന്ന് യോഗ്യതകള്‍ ബിജെപിയിൽ മുസ്ലിങ്ങൾക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കിലും ആവശ്യമാണ്. അതിലെ ഇപ്പോഴത്തെ എല്ലാ മുസ്ലിം നേതാക്കൾക്കും ഈപ്പറഞ്ഞ സാംസ്കാരിക മൂലധനമുണ്ടെന്നു കാണാം. ഇതോടൊപ്പം പ്രധാനമായി വേണ്ട മറ്റൊരു യോഗ്യതയുണ്ട്. അത്, ഇന്ത്യൻ മുസ്ലിങ്ങൾ ‘ഭാരതീയ’ സംസ്കാരത്തെ ശരിയായി പിൻപറ്റുന്നില്ലെന്ന് വാദിക്കലാണ്. ഭാരതീയ സംസ്കാരം എന്താണെന്ന് ബിജെപി നേരത്തെ നിശ്ചയിച്ചു വെച്ചിട്ടുണ്ട്.

കൂടുതൽ വായിക്കാം.

This post was last modified on September 4, 2019 6:39 pm