X

ദേര സച്ച സൗദ റെയ്ഡ്: നിയമവിരുദ്ധ സ്‌ഫോടക വസ്തു ഫാക്ടറി കണ്ടെത്തി

ആശ്രമത്തില്‍ നിന്നും സമാന്തര കറന്‍സി പിടിചെടുത്തതായും പൊലിസ് പറഞ്ഞു. ആഡംമ്പരവാഹനങ്ങളും ഒബി വാഹനം, ലേബല്‍ ഇല്ലാത്ത് ആയുര്‍വേദ ഔഷധങ്ങള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി

ബലാത്സംഗ കേസില്‍ പഞ്ചകുള സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച രാം റഹീം ഗുര്‍മീന്ദര് സിങിന്റെ 700 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേരാ സച്ചാ സൗദയില്‍ നിന്നും സ്‌ഫോടകവസ്തു നിര്‍മ്മിക്കുന്ന നിയമവിരുദ്ധ ഫാക്ടറി കണ്ടെത്തി. സൈന്യവും, ഹരിയാന പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയുടെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് നിയമവിരുദ്ധ ഫാക്ടറി കണ്ടെത്തിയത്.

ഹരിയാനയിലെ സിര്‍സാ ജില്ലയിലാണ് ദേരാ സച്ച സൗദ ആശ്രമം. നിയമവിരുദ്ധ ഫാക്ടറി പൂട്ടി സീല്‍ വെച്ചതായി പൊലീസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ”ദേരക്കകത്ത് കണ്ടെത്തിയെ ഫാക്ടറിയില്‍ നിന്നും സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. ഫാക്ടറി പൂട്ടി സീല്‍ വെച്ചു” പൊലിസ് പിആര്‍ഒ സതീഷ് മെഹ്‌റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആശ്രമം നിലനില്‍ക്കുന്ന സത്‌നം മാര്‍ക്കറ്റിനടുത്ത് വന്‍ സുരക്ഷാസേനയെ നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നും പരിശോധന തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ആശ്രമത്തില്‍ നിന്നും സമാന്തര കറന്‍സി പിടിചെടുത്തതായും പൊലിസ് പറഞ്ഞു. ആഡംമ്പരവാഹനങ്ങളും ഒബി വാഹനം, ലേബല്‍ ഇല്ലാത്ത് ആയുര്‍വേദ ഔഷധങ്ങള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തിയതായും പൊലിസ് അറിയിച്ചു.

This post was last modified on September 9, 2017 1:04 pm