X

സിബിഐ ഓഫീസറായി നടിച്ച് രണ്ട് പൊലീസുകാരെക്കൊണ്ട് റെയ്ഡ് നടത്തിച്ചു, തട്ടിപ്പുകാരന്‍ അറസ്റ്റില്‍

വീടിന് മുന്നില്‍ തടിച്ചുകൂടിയ ഒരു സംഘം വ്യാപാരികള്‍ റെയ്ഡിനെതിരെ പ്രതിഷേധിച്ചിരുന്നു.

സിബിഐ ജോയിന്റ് കമ്മീഷണര്‍ എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി പൊലീസുകാരെക്കൊണ്ട് റെയ്ഡ് നടത്തിച്ചയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. മുസഫര്‍നഗറിലെ ന്യൂ മാന്‍ഡിയില്‍ ആദേഷ് ഗോയല്‍ എന്ന വ്യാപാരിയുടെ വീട്ടിലാണ് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പമെത്തി തട്ടിപ്പുകാരന്‍ ഓഫീസര്‍ റെയ്ഡ് നടത്തിയത്.

വീടിന് മുന്നില്‍ തടിച്ചുകൂടിയ ഒരു സംഘം വ്യാപാരികള്‍ റെയ്ഡിനെതിരെ പ്രതിഷേധിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വ്യാപാരികളാണ് ഇയാള്‍ തട്ടിപ്പ് നടത്തുകയാണ് എന്ന് കണ്ടപിടിച്ചത്. ഉടന്‍ പൊലീസിലേല്‍പ്പിച്ചു. കാറിലെത്തിയ ഇയാള്‍ ഒരു വ്യാജ ഐഡി കാര്‍ഡ് കരുതിയിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

This post was last modified on June 23, 2019 2:51 pm