ആമസോണ്‍ പൗള്‍ട്രി ഫാമുകളില്‍ കോഴികള്‍ ഉപദ്രവിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് സംസാരിക്കുന്ന വേദിയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജയുടെ അറസ്റ്റ് രേഖപ്പെടുത്തി. ലാസ് വെഗാസില്‍ വെച്ചു നടന്ന പരിപാടിയുടെ വേദിയിലേക്കാണ് പ്രിയ സാഹ്നി എന്ന 30കാരി ഇടിച്ചുകയറിച്ചെന്നത്.
അതിക്രമിച്ചു കയറിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. “നിങ്ങള്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ആളാണ്. നിങ്ങള്‍ ആമസോണിന്റെ പ്രസിഡണ്ടാണ്. നിങ്ങള്‍ക്ക് മൃഗങ്ങളെ സഹായിക്കാനാകും” എന്ന് ആക്രോശിച്ചായിരുന്നു സാഹ്നി ബെസോസിനടുത്തേക്ക് ചെല്ലാനാഞ്ഞത്. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ ഇവരെ തടഞ്ഞു.
സാഹ്നിക്ക് ജാമ്യം കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലൈ 15നാണ് സാഹ്നിയുടെ കേസ് വിളിക്കുക.
കാലിഫോര്‍ണിയയിലെ ബെര്‍കിലിയില്‍ താമസക്കാരിയായ പ്രിയ സാഹ്നി ആമസോണിലൂടെ കോഴികളെ വിതരണം ചെയ്യുന്ന ചില സ്ഥാപനങ്ങള്‍ കോഴികളെ പരിചരിക്കുന്ന രീതിയില്‍ പ്രതിഷേധിക്കുകയായിരുന്നു എന്നാണ് വിവരം. പ്രിയ വേദിയിലേക്ക് കയറുമ്പോള്‍ ബഹിരാകാശത്തേക്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബെസോസ്. കോഴികളെ ഉപദ്രവിക്കുന്നതില്‍ നിന്നും ആമസോണ്‍ പിന്മാറണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു പ്രിയ വേദിയിലേക്ക് കയറിയത്.
This post was last modified on June 9, 2019 9:34 am
Leave a Comment