X

പാര്‍ട്ടി വിരുദ്ധത ആരോപിച്ച് ജെഡിയു മുന്‍മന്ത്രിയടക്കം 21 പേരെ സസ്‌പെന്റ് ചെയ്തു

ജെഡിയുവില്‍ വെട്ടിനിരത്തല്‍ ആരംഭിച്ചു. പാര്‍ടിയുടെ അടുത്ത ദേശീയ എക്‌സ്യുക്യൂട്ടിവില്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് സൂചന

ബീഹാറില്‍ മഹാസഖ്യം പിരിച്ചുവിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന ജെഡിയു നേതാവ് നിധീഷ് കുമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച 21 നേതാക്കളെ സസ്‌പെന്റ് ചെയ്തു. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഇവരെ സസപെന്റ് ചെയ്തതെന്ന് ജെഡിയു ബിഹാര്‍ അദ്ധ്യക്ഷന്‍ വഷിഷ്ട നാരായണന്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മുന്‍ മന്ത്രി, എംപി, എംഎല്‍മാര്‍ എന്നിവരടങ്ങുന്ന 21 പേരെയാണ് സസ്പന്റ് ചെയ്തത്. 2009 ല്‍ ജെഡിയുവില്‍ ചേര്‍ന്ന മുന്‍ ആര്‍ജെഡി അംഗം രാമൈ രാം സംസ്പന്‍ഷനലിലായവരില്‍ ഉള്‍പ്പെടും. അദ്ദേഹം ഇരു പാര്‍ടികളിലുമായി 8 തവണ എംഎല്‍എ ആയിട്ടുണ്ട്. ശരദ് യാദവിന്റെ വിശ്വസ്തനായ അന്‍വര്‍ അലിയേയും സംസ്പന്റ് ചെയ്തു. വിമത നേതാവ് ശരദ യാദവിനെ കഴിഞ്ഞ ദിവസം രാജ്യസഭാകക്ഷി നേതാവിന്റെ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.