X

ലോകം കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസത്തിലൂടെ

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ നമ്മള്‍ ഭൂമിയിൽ അളന്ന ഏറ്റവും ചൂടേറിയ മാസമായിരിക്കും ഇത്’ എന്ന് പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എർത്ത് സിസ്റ്റം സയൻസ് സെന്റർ ഡയറക്ടർ മൈക്കൽ മാൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെമ്പാടും റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇതോടെ ഈ ജൂലൈമാസം ഭൂമിയിലെ ഏറ്റവും ചൂടേറിയ മാസമായി മാറുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ രണ്ടാഴ്ച്ചയായി കനേഡിയൻ ആർട്ടിക് പ്രദേശത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ചെന്നൈയില്‍ കൊടുംവരള്‍ച്ചയായിരുന്നു. തെക്കൻ ഫ്രാൻസ് കാട്ടുതീയുടെ പിടിയിലമര്‍ന്നു. വരള്‍ച്ച സഹിക്കാനാവാതെ ഇന്തോനേഷ്യന്‍ വ്യോമസേന ക്ലൗഡ് ബേസ്റ്റിംഗ് നടത്തി. ചൂട് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അത് ചരിത്രമാകും. 2017 ജൂലൈയില്‍ രേഖപ്പെടുത്തിയ ഉയർന്ന ചൂടായ 0.025സി-യെ മറികടക്കും. ഓക്സ്ഫോർഡ് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ കാർസ്റ്റൺ ഹൌസ്റ്റൈൻ അടക്കമുള്ളവര്‍ ഇക്കാര്യം ഉറപിച്ചു പറയുന്നു.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍മാസമാണ് കടന്നുപോയത്. യൂറോപ്പിന്റെ കോപ്പർനിക്കസ് സാറ്റലൈറ്റ് മോണിറ്ററിംഗ് സിസ്റ്റവും, യുഎസ് ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്നുള്ള വിവരങ്ങളും അത് സ്ഥിരീകരിച്ചു. ‘ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ തുടരുകയാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ നമ്മള്‍ ഭൂമിയിൽ അളന്ന ഏറ്റവും ചൂടേറിയ മാസമായിരിക്കും ഇത്’ എന്ന് പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എർത്ത് സിസ്റ്റം സയൻസ് സെന്റർ ഡയറക്ടർ മൈക്കൽ മാൻ ട്വീറ്റ് ചെയ്തു.

അതേസമയം, എന്തു സംഭവിക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാരണം മാസത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതിഗതികൾ മാറിയേക്കാം. പക്ഷെ, എന്നാൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ക്രമാതീതമായി ഉയരുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നും അവര്‍ അടിവരയിട്ടു പറയുന്നു.

യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് ഏറ്റവും ചൂടേറിയ 10 വർഷങ്ങളിൽ ഒമ്പതും ഉണ്ടായത് 2000 ആണ്ടുമുതലാണ്‌. അതിൽത്തന്നെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഈ വർഷം ഇടംപിടിക്കുമെന്നാണ് ആദ്യ ആറുമാസത്തെ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. ‘2016 ആയിരുന്നു ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം. അതിന് എൽ നിനോ പ്രതിഭാസമായിരുന്നു പ്രധാന കാരണം. ഈ വര്‍ഷം അതില്ല. അതുകൊണ്ട്, വരും മാസങ്ങളില്‍ ചൂട് കുറയാനാണ് സാധ്യത’- എന്ന് മൈക്കൽ മാന്‍ അഭിപ്രായപ്പെടുന്നു.

This post was last modified on July 17, 2019 5:52 pm