X

കർണാടക: രണ്ട് വിമത കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യനാക്കി, സ്വതന്ത്ര എംഎല്‍എ ആർ ശങ്കറിനെതിരെയും നടപടി

മറ്റുള്ളവർക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടെന്നും അത് പരിശോധിച്ച ശേഷം പിന്നീട് നടപടികൾ വ്യക്തമാക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

കർണാടകയിൽ വിശ്വാസവോട്ടെടുപ്പിലൂടെ കോൺഗ്രസ് – ദൾ സർക്കാരിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ പ്രതിസതന്ധിക്ക് കാരണമായ എംഎൽ‌എമാർക്കെതിരെ നടപടിയുമായി സ്പീക്കർ. സർക്കാറിനുള്ള പിന്തുണ പിൻവലിച്ച സ്വതന്ത്ര എംഎൽഎ ആർ ശങ്കറിനെ സ്പീക്കർ കെ ആർ രമേഷ് കുമാർ‌ അയോഗ്യനാക്കി.   ഭരണഘടനയുടെ 191 (2) വകുപ്പ് പ്രകാരമാണ് ആർ ശങ്കറിനെതിരായ നടപടി.

അതേസമയം, രാജി സമർപ്പിച്ച വിമത എംഎൽഎമാരുട നടപടി ചട്ടപ്രകാരമല്ലെന്നും സ്പീക്കർ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു നടപടി പ്രഖ്യാപിച്ചത്.

ശങ്കറിന് പുറമേ വിമത കോൺഗ്രസ് എംഎൽ‌എ മാരായ രമേഷ് ചർക്കിഹോളി, മഹേഷ് കുംടഹള്ളി എന്നിവർക്കെതിരെയും സ്പീക്കർ അയോഗ്യനാക്കിയിട്ടുണ്ട്. കുറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് സ്പീക്കർ വ്യക്തമാക്കി. ശങ്കറിനും രമേഷ് ചർക്കിഹോളി, മഹേഷ് കുംതഹള്ളി എന്നിവർക്കും നിലവിലെ സഭയുടെ കാലാവധി അവസാനിക്കും വരെ തിരഞ്ഞെടുപ്പിൽ മൽ‌സരിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

ഫെബ്രുവരിയിലെ വിമതനീക്കങ്ങൾക്കു ചുക്കാൻ പിടിച്ച എംഎൽഎ മാരായിരുന്ന രമേഷ് ജാർക്കിഹോളി, മഹേഷ് കുംതഹള്ളി എന്നിവർക്കെതിരെ നേരത്തെ തന്നെ കോൺഗ്രസ് അയോഗ്യതാ നടപടികൾ ആരംഭിച്ചിരുന്നു.

എന്നാൽ, ആദ്യഘട്ടത്തില്‍ മുന്നു പേർക്കെതിരെ മാത്രമാണ് നടപടിയെന്നും മറ്റുള്ളവർക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടെന്നും അത് പരിശോധിച്ച ശേഷം പിന്നീട് നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

This post was last modified on July 25, 2019 9:08 pm