X

മോശമായി പെരുമാറിയ യുവാവിന്റെ മുഖത്തടിച്ച് ഖുശ്ബു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ മുഖത്തടിച്ച് നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു. തിരക്കിനിടയിൽ യുവാവ് ഖുശ്ബുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് അറിയുന്നത്.

കർണാടകത്തിലെ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ഥി റിസ്​വാൻ അർഷാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ഖുശ്ബു. ആരാധകരുടെ തിരക്കുകൾക്കിടയിലൂടെ പൊലീസ് വഴിയുണ്ടാക്കി നൽകി വാഹനത്തിലേക്ക് നീങ്ങുകയായിരുന്നു ഖുശ്ബു. ഈ സമയത്താണ് ഉപദ്രവമുണ്ടായത്. ഒരു യുവാവ് മുന്നിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്നതും ഖുശ്ബു തിരിഞ്ഞു നിന്ന് അടിക്കുന്നതും വീഡിയോയിലുണ്ട്.

അക്രമങ്ങൾക്കെതിരെ പൊതുസ്ഥലത്തു വെച്ച് ഉടൻ പ്രതികരിക്കാൻ സ്ത്രീകൾക്ക് പ്രചോദനമാകും ഖുശ്ബുവിന്റെ ഈ നടപടിയെന്ന് സോഷ്യൽ മീഡിയയിൽ അഭിനന്ദന സന്ദേശങ്ങൾ നിറയുന്നുണ്ട്. ചില വിമർശനങ്ങളും താരത്തിനെതിരെ വരുന്നുണ്ട്.

Related Post
Leave a Comment