X

കിരണ്‍ ബേദി ഭരിക്കാന്‍ സമ്മതിക്കുന്നില്ല; കേജ്രിവാളിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി നാരായണ സ്വാമി

അരവിന്ദ് കേജ്രിവാളിന്‍റെ അതേ ആവശ്യം തന്നെയാണ് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായ നാരായണ സ്വാമിയും ഉയര്‍ത്തുന്നത്

ലെഫ്റ്റ്നന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി ഭരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. ഡല്‍ഹിക്ക് സംസ്ഥാന പദവി വേണമെന്ന അരവിന്ദ് കേജ്രിവാളിന്‍റെ അതേ ആവശ്യം തന്നെയാണ് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായ നാരായണ സ്വാമിയും ഉയര്‍ത്തുന്നത്.

ഡല്‍ഹി നേരിടുന്ന അതേ പ്രശ്നം തന്നെയാണ് പുതുച്ചേരിയും നേരിടുന്നത്. ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിച്ച് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണ് കിരണ്‍ ബേദിയെന്നും നാരായണ സ്വാമി ആരോപിച്ചു. ഇത് ഭരണഘടനയുടെ ലംഘനമാണ് എന്നും പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു.

“കിരണ്‍ ബേദി ഗവണ്‍മെന്‍റിന്റെ പദ്ധതികള്‍ വൈകിപ്പിക്കുകയാണ്. ഈ സാഹചര്യം സൃഷ്ടിച്ചത് ബിജെപി നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റാണ്.” നാരായണ സ്വാമി ആരോപിച്ചു.

അതേസമയം അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി ലെഫ്. ഗവര്‍ണ്ണറുടെ വസതിയില്‍ നടത്തുന്ന സമരത്തെ പിന്തുണയ്കാന്‍ ഇതുവരെ കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ല. ഭരണപരാജയം മറയ്ക്കാനുള്ള നാടകമാണ് കേജ്രിവാളിന്‍റെ സമരമെന്നാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞത്.

This post was last modified on June 16, 2018 7:54 pm

Related Post
Leave a Comment