X

ഇടതു സർക്കാർ ബംഗ്ലാദേശിലെ യുവാക്കളെ നശിപ്പിക്കാൻ ശ്രമിച്ചെന്ന് ബിപ്ലബ് ദേബ്

കള്ളക്കടത്തിനെപ്പറ്റി മണി സർക്കാരിന് എല്ലാം അറിയാമായിരുന്നെന്ന് ബിപ്ലബ് പറഞ്ഞു.

ത്രിപുരയിലൂടെയുള്ള മയക്കുമരുന്ന് കച്ചവടത്തിന് പിന്തുണ നൽകുക വഴി അയൽരാജ്യമായ ബംഗ്ലാദേശിലെ യുവാക്കളെ ഇടതു സർക്കാർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ ആരോപണം. ബംഗ്ലാദേശിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തിന് തനിക്ക് മുൻപുണ്ടായിരുന്ന സർക്കാർ പിന്തുണ നൽകിയെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.

അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ മണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള സർക്കാർ യാതൊന്നും ചെയ്തില്ലെന്ന് കഴിഞ്ഞയാഴ്ച ഇദ്ദേഹം ആരോപിച്ചതിനു പിന്നാലെയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കള്ളക്കടത്തിനെപ്പറ്റി മണി സർക്കാരിന് എല്ലാം അറിയാമായിരുന്നെന്ന് ബിപ്ലബ് പറഞ്ഞു. കഞ്ചാവ്, അപകടകാരികളായ സിന്തറ്റിക് ഡ്രഗ്സ് തുടങ്ങിയവയുടെ നീക്കങ്ങൾ നടക്കുന്നതറിഞ്ഞിട്ടും ധ‍ൃതരാഷ്ട്രരെപ്പോലെ അന്ധനായിരിക്കുകയായിരുന്നു മണിക് സർക്കാരെന്നും ബിപ്ലബ് പറഞ്ഞു. ഹജ്ജ് തീർത്ഥാടകർക്കുള്ള ഹജ്ജ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിപ്ലബ്.

ചിറ്റഗോങ് തുറമുഖത്തെ ഉപയോഗിച്ച് ത്രിപരയെ വികസനത്തിലേക്ക് നയിക്കാൻ താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിപ്ലബ് കൂട്ടിച്ചേർത്തു. ഇതിന് വിഘാതമായി നിൽക്കുന്നത് മയക്കുമരുന്നു മൂലം യുവാക്കൾ നശിപ്പിക്കപ്പെട്ടതാണ്. അക്രമരഹിതമായ സാഹചര്യമുണ്ടാക്കാതെ ഒരു രാജ്യത്തിനും വികസനത്തിലേക്ക് നീങ്ങാനാകില്ലെന്നും ത്രിപുരയെ കഴിഞ്ഞ 20 വർഷം കൊണ്ട് ഇടതുപക്ഷം നശിപ്പിച്ചെന്നും ബിപ്ലബ് കുറ്റപ്പെടുത്തി.

Related Post
Leave a Comment