X

ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മാവോയിസ്റ്റ് നേതാവ്

സിങ്ക്ബുവം മണ്ഡലത്തിലെ കുടുംബ യോഗത്തില്‍ ലക്ഷ്മണ്‍ ഗിലുവയും രമാകാന്ത് പാണ്ഡേയും പങ്കെടുക്കുന്നതിന്റെ ഒരുമിച്ചുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ പ്രസിഡന്റ് ലക്ഷ്മണ്‍ ഗിലുവയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മാവോയിസ്റ്റ് നേതാവ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ മാവോയിസ്റ്റ് നേതാവ് രമാകാന്ത് പാണ്ഡേയാണ് ലക്ഷ്മണ്‍ ഗിലുവയുടെ യോഗത്തില്‍ പങ്കെടുത്തത്.

സിങ്ക്ബുവം മണ്ഡലത്തിലെ കുടുംബ യോഗത്തില്‍ ലക്ഷ്മണ്‍ ഗിലുവയും രമാകാന്ത് പാണ്ഡേയും പങ്കെടുക്കുന്നതിന്റെ ഒരുമിച്ചുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇവര്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഎഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്.

കൂടാതെ ജംഷഡ്പൂര്‍ സ്വദേശി ഡാനിയേല്‍ ഡാനിഷ് ഹൈക്കോടതിയില്‍ ഇതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. സിങ്ക്ബുവം മണ്ഡലത്തിലെ എംപിയാണ് ലക്ഷ്മണ്‍ ഗിലുവ.