X

ബിജെപിയുടെ വെറുപ്പിന് മേല്‍ സ്‌നേഹം ജയിക്കാന്‍ പോകുന്നു: വോട്ട് ചെയ്ത ശേഷം രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി മോദി പ്രചാരണത്തില്‍ വെറുപ്പ് പ്രചരിപ്പിച്ചു. ഞങ്ങള്‍ സ്‌നേഹവും. എനിക്ക് ഉറച്ച വിശ്വാസമുണ്ട്, സ്‌നേഹം ജയിക്കും - രാഹുല്‍ പറഞ്ഞു.

ബിജെപിയുടെ വെറുപ്പിന് മേല്‍ സ്‌നേഹം ജയിക്കാന്‍ പോകുന്നു എന്നാണ് ഡല്‍ഹിയിലെ ഔറംഗസേബ് ലേനിലുള്ള എന്‍പി സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സ്നേഹം ബിജെപിയുടെ വെറുപ്പിനെ കീഴക്കും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, നോട്ട് നിരോധനം, അഴിമതി എന്നിവയാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരുന്നത് എന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശ്രദ്ധിക്കുക എന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളാണ് അധിപന്മാര്‍. എത്ര സീറ്റ് കിട്ടും എന്നൊന്നും ഞാന്‍ പറയുന്നില്ല. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പ്രധാനമന്ത്രി മോദി പ്രചാരണത്തില്‍ വെറുപ്പ് പ്രചരിപ്പിച്ചു. ഞങ്ങള്‍ സ്‌നേഹവും. എനിക്ക് ഉറച്ച വിശ്വാസമുണ്ട്, സ്‌നേഹം ജയിക്കും – രാഹുല്‍ പറഞ്ഞു.

ഡല്‍ഹിയിലെ ആകെയുള്ള ആകെയുള്ള ഏഴ് സീറ്റിലും ആറ് സംസ്ഥാനങ്ങളിലുമടക്കം 50 സീറ്റുകളിലാണ് ഇന്ന് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാഹുല്‍ ഹാന്ധി മത്സരിച്ച വയനാട് ഏപ്രില്‍ 23നും അമേഠിയില്‍ മേയ് ആറിനും വോട്ടെടുപ്പ് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയില്‍ മേയ് 19നാണ് വോട്ടെടുപ്പ്.

ഞാനൊരിക്കലും മുസ്ലീങ്ങളോട് വിവേചനം കാട്ടിയിട്ടില്ല: നരേന്ദ്ര മോദി

മേഘങ്ങള്‍ റഡാറുകളെ കബളിപ്പിക്കാന്‍ വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പറഞ്ഞു, അങ്ങനെയാണ് ബലാകോട്ടില്‍ അന്ന് തന്നെ ബോംബിട്ടത്‌ (വീഡിയോ)

This post was last modified on May 12, 2019 12:19 pm

Related Post
Leave a Comment