X

വേഷം മാറി ചരക്കുകപ്പലിൽ; മുൻ പ്രസിഡണ്ടിനെ വധിക്കാൻ ശ്രമിച്ചതിന് വിചാരണ നേരിടുന്ന മാലിദ്വീപ് മുൻ വൈസ് പ്രസിഡണ്ട് തൂത്തുക്കുടിയിൽ പിടിയിൽ

ഇദ്ദേഹത്ത് സ്വദേശത്തേക്ക് തിരിച്ചയയ്ക്കുമെന്നാണ് റിപ്പോർട്ട്.

മാലിദ്വീപ് മുൻ വൈസ് പ്രസിഡണ്ട് അഹമ്മദ് അദീബ് അബ്ദുൽ ഗഫൂർ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ അറസ്റ്റിലായി. ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തിൽ വന്നിറങ്ങിയ അദീബിനെ ഇന്റലിജൻസ് ബ്യൂറോ ഏജൻസി പിടികൂടുകയായിരുന്നു. മുൻ പ്രസിഡണ്ട് അബ്ദുള്ള യമീനെ വധിക്കാൻ ശ്രമിച്ചതിന് വിചാരണ നേരിടുന്നയാളാണ് അദീബ്.

തൂത്തുക്കുടി തുറമുഖത്തിൽ ഒരു ചരക്കു കപ്പലിലേറിയാണ് അഹ്മദ് അദീബ് എത്തിയത്. ഇന്തോനീഷ്യയിലേക്ക് പോയി മടങ്ങുകയായിരുന്ന കപ്പലിലാണ് അദീബ് ഇടെപിടിച്ചത്. ഒമ്പത് ക്യ്രൂ മെമ്പർമാരാണ് ജൂലൈ 11ന് ഇന്തോനീഷ്യയിലേക്ക് പുറപ്പെടുമ്പോൾ കപ്പലിലുണ്ടായിരുന്നത്. 27ന് തിരിച്ചുവരുമ്പോൾ ഇവർക്കൊപ്പം ഒരാൾക്കൂടി കൂടി. കപ്പലിന്റെ ഏജന്റിനോട് പുതിയൊരാൾ കൂടി കയറിയ വിവരം ക്ര്യൂ മെമ്പര്‍മാരിലൊരാളാണ് അറിയിച്ചത്. ഈ വിവരം ലഭിച്ചതോടെ കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയും അദീബിനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഇദ്ദേഹത്ത് ഇന്ത്യ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുമെന്നാണ് റിപ്പോർട്ട്. ആരാണ് അദീബിനെ കപ്പലിൽ കയറാൻ സഹായിച്ചതെന്നത് വ്യക്തമല്ല. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.

ഇന്ത്യയിൽ അദീബിനെതിരെ ഗൗരവമേറിയ കുറ്റങ്ങളൊന്നും ചാർത്താനിടയില്ല. വേഗം തിരിച്ചയയ്ക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞമാസം അദീബ് ഇന്ത്യയിലുണ്ടായിരുന്നു. പൂനെയിൽ കണ്ണ് ശസ്ത്രക്രിയയ്ക്ക് വന്നതായിരുന്നു. ഇപ്പോൾ ഒളിച്ചുവന്നതിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

This post was last modified on August 1, 2019 7:19 pm

Related Post
Leave a Comment